Latest News

പരിശീലനത്തിനിടെ വീണ്ടും അപകടം: നാവിക സേനാംഗങ്ങളുടെ വഞ്ചി കടലില്‍ മറിഞ്ഞു

അഴീക്കോട്: കടലില്‍ പരിശീലനം നടത്തുന്നതിനിടെ ഏഴിമല നാവിക അക്കാദമിയിലെ കെഡറ്റുകള്‍ സഞ്ചരിച്ച പായ്‌വഞ്ചി മറിഞ്ഞു 11 പേര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് ആറോടെ തീരത്തുനിന്നു മൂന്നു കിലോമീറ്റര്‍ അകലെ അഴീക്കല്‍ അഴിമുഖത്തായിരുന്നു അപകടം.

15 വഞ്ചികളില്‍ സംഘമായി തുഴഞ്ഞുനീങ്ങുന്നതിനിടെ ഒരുവഞ്ചി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മണലിലോ കരിങ്കല്ലിലോ ഇടിച്ചതാവാം അപകടകാരണമെന്നു സംശയിക്കുന്നു.

വിവരമറിഞ്ഞു തീരദേശ പൊലീസ് സംഘം സ്പീഡ്‌ബോട്ടിലെത്തി കെഡറ്റുകളെ രക്ഷിച്ച് അഴീക്കല്‍ ഹാര്‍ബറില്‍ എത്തിച്ചു. ഏഴിമല നാവിക അക്കാദമിയിലെ കെഡറ്റുകള്‍ക്ക് അഴീക്കല്‍ ഫിഷറീസ് ഹൈസ്‌കൂളില്‍ ആരംഭിച്ച പരിശീലനപരിപാടിയുടെ ഭാഗമായുള്ള കടല്‍ പരിശീലനത്തിന് ഇറങ്ങിയതായിരുന്നു കെഡറ്റുകള്‍. 

കഴിഞ്ഞ ദിവസം കവ്വായി കായലില്‍ പരിശീലന തുഴച്ചലിനിടെ വൈദ്യുതാഘാതമേറ്റു കെഡറ്റ് മരിച്ചതിനു തൊട്ടുപിറകെയുണ്ടായ അപകടം ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.



Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.