തിരുവനന്തപുരം: സംസ്ഥാനത്തെ മണല്‍ വാരല്‍ നിരോധനം ആറുമാസത്തേക്ക് പിന്‍വലിച്ചതോടെ സ്തംഭനത്തിലായ കേരളത്തിലെ നിര്‍മാണ മേഖലക്ക് ആശ്വാസം. താത്ക്കാലിക അനുമതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 വരെ മണല്‍ വാരാനാവും. ഇതു സംബന്ധിച്ച പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെയും ഗ്രീന്‍ ട്രൈബ്യൂണലിനെയും സമീപിക്കാനും വ്യാഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇ-മണല്‍ പദ്ധതി പ്രകാരം കലക്ടര്‍ അനുവദിക്കുന്ന ടോക്കന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന്റെ കീഴിലുള്ള കടവ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് മണല്‍ വാരുക.
മണല്‍ കൊണ്ടുപോകാനായി ലോറിക്ക് പ്രത്യേക പാസും അനുവദിക്കും. ഒരു വര്‍ഷം വാരാന്‍ സാധിക്കുന്ന മണലിന്റെ കണക്ക് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ നേരത്തെ തന്നെ ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ ലഭ്യതക്ക് ആനുപാതികമായാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്കുന്ന ഉപഭോക്താവിന് ജില്ലാ ഭരണകൂടം ടോക്കണ്‍ അനുവദിക്കുന്നത്.ഈ വര്‍ഷം ഇതുവരെ മണലിനായി അപേക്ഷ സ്വീകരിച്ചിട്ടില്ല. ഓണ്‍ ലൈനായി 2013 ഡിസംബര്‍ വരെ ലഭിച്ച പത്തു ലക്ഷത്തിലേറെ അപേക്ഷകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. ഇവര്‍ക്ക് മണല്‍ ലഭ്യമാക്കി അടുത്ത മാസത്തോടെ പുതിയ അപേക്ഷ സ്വീകരിക്കുകയാണ് ചെയ്യുക.
ഓരോ ജില്ലയിലും മണല്‍ വാരല്‍ കലക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുന്നതിന്റെ മുന്നോടിയായി പുഴകളില്‍ സാന്‍ഡ് ഓഡിറ്റിംഗും തുടര്‍ നടപടികളും ആറ് മാസത്തിനുളളില്‍ പൂര്‍ത്തിയാക്കും. ഏപ്രിലിന് ശേഷമുള്ള മണല്‍ വാരല്‍ ഇതിന്റെ അടിസ്ഥാനത്തിലാവും. ഗ്രീന്‍ ട്രിബ്യൂണല്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ നിലച്ച മണല്‍ വാരലിന് കഴിഞ്ഞ ഏപ്രില്‍ മധ്യത്തോടെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയാണ് താല്‍ക്കാലിക അനുമതി ലഭ്യമാക്കിയത്. മഴക്കാലത്തിനുശേഷം മണലെടുക്കുന്നത് പുനരാരംഭിക്കും മുന്‍പ് പരിസ്ഥിതി ആഘാതപഠനം നടത്തി ആവശ്യമായ അനുമതി നേടിയിരിക്കണമെന്ന് എടുത്ത് പറഞ്ഞായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
ജൂണ്‍ മധ്യത്തോടെ ഉത്തരവിന്റെ കാലാവധി തീരുന്ന മുറക്ക് പരിസ്ഥിതി പഠന റിപ്പോര്‍ട്ട് ലഭ്യമാക്കി നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശവും കൊടുത്തിരുന്നു. മൂന്ന് മാസമായിട്ടും ഇതിനായി യോഗം പോലും ചേര്‍ന്നിട്ടില്ല. പരിസ്ഥിതി പഠനം അനിശ്ചിതമായി നീണ്ടതോടെ മണല്‍ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി. പരിസ്ഥിതി വകുപ്പിന് മേല്‍കോയ്മയുള്ള 'കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ മാനേജ്‌മെന്റ് കമ്മിറ്റി'യാണ് സംസ്ഥാനത്ത് മേല്‍നോട്ടം വഹിക്കുന്നത്. ഇവര്‍ക്ക് കീഴില്‍ ജില്ലകളില്‍ കലക്ടര്‍മാര്‍ ചെയര്‍മാനായ റിവര്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരും പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകരുമൊക്കെ ഉള്‍പ്പെട്ട സമിതിക്കാണ് പരിസ്ഥിതി ആഘാത പഠനം പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ചുമതല.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള മണല്‍ ലഭ്യതയെ കുറിച്ച് വിവിധ ജില്ലകളില്‍ പല ഏജന്‍സികളാണ് പഠനം നടത്തിയത്. പാതിയോളം ഇവ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സി.ഡബ്യു.ആര്‍.ഡി.എമ്മിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ ശിപാര്‍ശ പ്രകാരമുള്ള റിപ്പോര്‍ട്ട് പരിശോധിച്ചശേഷം പരിസ്ഥിതി വകുപ്പാണ് അന്തിമമായി അനുമതി നല്‍കേണ്ടത്. സാങ്കേതികത്വം പരമാവധി ലഘൂകരിച്ച് സ്ഥിരമായി മണല്‍ ലഭ്യത ഉറപ്പാക്കാനുള്ള ക്രമീകരണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment