Latest News

ഗൂഗിളിനെ സഹായിക്കാന്‍ ഒട്ടകവും

ഗൂഗിള്‍ മാപ്പിലും ഗൂഗിള്‍ എര്‍ത്തിലുമുള്ള സ്ട്രീറ്റ് വ്യൂ നമുക്കെല്ലാം പരിചിതമാണല്ലോ. സാധാരണ സ്ട്രീറ്റ് വ്യൂവില്‍ ഒരു കാറിലോ സൈക്കിളിലോ സഞ്ചരിക്കുന്ന യാത്രാനുഭവത്തോടെ സ്‌ക്രീനില്‍ സ്ഥലങ്ങള്‍ കാണാന്‍ നമുക്ക് സാധിക്കും.

എന്നാല്‍ ഒരു ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന അതേ ഗാംഭീര്യത്തോടെ മരുഭൂമിയിലെ മണല്‍പരപ്പിലൂടെ ഒരു വെര്‍ച്ച്വല്‍ ടൂര്‍ നടത്താന്‍ കഴിഞ്ഞാലോ? അതെങ്ങെനെ കഴിയും എന്നായിരിക്കും അല്ലേ? ഇനി അതിനും കഴിയുമെന്നാണ് പറയുന്നത്, മറ്റാരുമല്ല കേട്ടോ. നമ്മുടെ സ്വന്തം ഗൂഗിള്‍ തന്നെ.

അറേബ്യയിലെ ലിവ മരുഭൂമിയുടെ സ്ട്രീറ്റ് വ്യൂ ആണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനിയിപ്പോള്‍ അതിനെ ഡെസര്‍ട്ട് വ്യൂ എന്നു വിശേഷിപ്പിക്കേണ്ടി വരും! ഒട്ടകങ്ങളെയാണ് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഗിള്‍ ഉപയോഗപ്പെടുത്തിയത്. ഒട്ടകത്തിന്റെ പുറത്ത് ക്യാമറകള്‍ സ്ഥാപിച്ച് ഒരാള്‍ ഒട്ടകപ്പുറത്തിരുന്ന് കാണുന്ന കാഴ്ചകള്‍ പോലെ(25-40 മീറ്റര്‍ ഉയരത്തില്‍)യാണ് ഗൂഗിള്‍ ലിവ മരുഭൂമിയെ പകര്‍ത്തിയിരിക്കുന്നത്. ലിവയുടെ സ്ട്രീറ്റ് വ്യൂ ഇപ്പോള്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്.

മരുഭൂമിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെ വീഡിയോ ഗൂഗിള്‍ അറേബ്യ പുറത്തുവിട്ടിട്ടുണ്ട്. 4K മിഴിവില്‍ പകര്‍ത്തിയിരിക്കുന്ന ഈ വീഡിയോ ഇതിനകം തന്നെ 12 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.



Keywords: Google, Tech News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.