കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ മാലിന്യ പ്രശ്‌നത്തില്‍ കേസെടുക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് ഹൈക്കോടതിയുടെ ശിപാര്‍ശ. ജനകീയ നീതിവേദിക്കു വേണ്ടി കൊറക്കോട്ടെ കെ.ദേവദാസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ശിപാര്‍ശ.
Keywords: Kasaragod Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
16നു ദേശീയ ഹരിത ട്രൈബ്യൂണല്‍ പരാതി പരിഗണനക്കെടുക്കും. ചെന്നൈയിലാണ് സിറ്റിംഗ്. എംജി റോഡിലെ ഹോട്ടലുകളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നുമുള്ള മലിനജലവും മറ്റു മാലിന്യങ്ങളും ഓവുചാല്‍ വഴി ചന്ദ്രഗിരി പുഴയിലേക്ക് ഒഴുക്കി കളയാന്‍ നഗരസഭ പദ്ധതിയിട്ടിരുന്നു.
ഇതിന്റെ ഭാഗമായി കൊറക്കോട് വയലിനടുത്ത് വരെ അടിവാരം കോണ്‍ക്രീറ്റ് ചെയ്യാതെ ഉണ്ടാക്കിയ ഓവുചാലിലൂടെ മാലിന്യങ്ങള്‍ ഒഴുക്കിവിടുകയും അതില്‍ നിന്നുള്ള മാലിന്യം തൊട്ടടുത്ത കിണറുകളിലും മറ്റു ജലസ്രോതസുകളിലും കലര്‍ന്ന് കുടിവെള്ളം മലിനപ്പെടുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് ഓവുചാലിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ദേവദാസ് നഗരസഭക്കു പരാതി നല്‍കിയെങ്കിലും അധികൃതര്‍ അത് അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
പരാതിയെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ചന്ദ്രഗിരി പുഴവരെയാണ് ഓവുചാല്‍ നിര്‍മിക്കാന്‍തീരുമാനിച്ചതെങ്കിലും കൊറക്കോട് വയലില്‍ തുറന്നസ്ഥലത്ത് ഓവുചാല്‍ പദ്ധതി അവസാനിക്കുകയായിരുന്നു. ഇതു പരിസ്ഥിതി പ്രശ്‌നത്തിനും മലിനീകരണത്തിനും കാരണമാകുന്നതായിപരിസ്ഥിതിബോര്‍ഡ്‌നടത്തിയഅന്വേഷണത്തില്‍കണെ്ടത്തി.


No comments:
Post a Comment