തിരൂര്‍: മികച്ച പത്രപ്രവര്‍ത്തകന് തിരൂര്‍ പ്രസ്സ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ വി.സി. മാധവമേനോന്‍ പുരസ്‌കാരം മാതൃഭൂമി കാസര്‍കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ പി.പി. ലിബീഷ്‌കുമാറിന് സി.മമ്മൂട്ടി എം.എല്‍.എ സമ്മാനിച്ചു. 5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്.
Keywords: Kasaragod Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'തീ വന്നാല്‍ തീര്‍ന്നു' എന്ന വാര്‍ത്തയ്ക്കാണ് അവാര്‍ഡ്. മുന്‍ മന്ത്രി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി.
നിര്‍ധനരായ അര്‍ബുദ, വൃക്ക രോഗികളെ സഹായിക്കാന്‍ തിരൂര്‍ പ്രസ്സ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് ആരംഭിച്ച സ്‌നേഹസ്പര്‍ശം പദ്ധതി നഗരസഭാ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രദീപ് പയ്യോളി അധ്യക്ഷത വഹിച്ചു. മാധവമേനോനെ കുറിച്ച് തയ്യാറാക്കിയ പുസ്തകം സി.മമ്മൂട്ടി എം.എല്‍.എ വി.നന്ദന് പ്രതി കൈമാറി പ്രകാശനം ചെയ്തു.
കെ.നാരായണന്‍, പിമ്പുറത്ത് ശ്രീനിവാസന്‍, പി.രാമന്‍കുട്ടി, വെട്ടം ആലിക്കോയ, പി.എ ബാവ, പി.കുഞ്ഞിമൂസ, ഗായകന്‍ ഫിറോസ്ബാബു, പി.പി.സുനീര്‍, വി.സി.കമലം, അഡ്വ.ചന്ദ്രശേഖരന്‍, പി.പി.ലിബീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.രതീഷ് സ്വാഗതവും ഇ.അലവിക്കുട്ടി നന്ദിയും പറഞ്ഞു. മുരളീധരന്‍ പരിയാപുരത്ത് സ്‌നേഹസ്പര്‍ശം പദ്ധതിയിലേക്ക് തുക കൈമാറി.


No comments:
Post a Comment