കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിനുള്ളില്‍ യുവതിയെ തീവച്ചുകൊല്ലാന്‍ ശ്രമം. മലപ്പുറം കൊണ്ടോട്ടി സ്വദേശി പാത്തു എന്ന ഖദീജയാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.40 ഓടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.
കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് ട്രെയിനില്‍ പോകാനെത്തിയ ഖദീജയെ ബോഗിക്കുള്ളില്വെച്ച് ഒരു യുവാവ് കൈവശം കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു
40 ശതമാനത്തോളം പൊള്ളലേറ്റ ഖദീജയെ കണ്ണൂര്‍ ജില്ലാആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ദേഹമാസകലം തീപടര്‍ന്ന സ്ത്രീ കംപാര്ട്ട്മന്റില്നിന്ന് പുറത്തേക്കിറങ്ങി ഓടി. കൃത്യം നടത്തിയയാള്‍ എന്ന് കരുതുന്ന യുവാവും ട്രെയിനില്‍നിന്ന് ഇറങ്ങിയോടി. ഇയാളെ പിടികൂടാനായിട്ടില്ല. ആര്.പി.എഫും ലോക്കല്‍ പോലീസും അന്വേഷണം തുടരുകയാണ്.
യുവതി ഇരുന്ന സീറ്റ് ഭാഗികമായി കത്തിക്കരിഞ്ഞു. അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍, സംഭവം നടന്ന ബോഗി വേര്‍പെടുത്തിയ ശേഷം 5.45 ഓടെയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്.
ഖദീജയുടെ മൊഴി എടുത്ത ശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.
Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് ട്രെയിനില്‍ പോകാനെത്തിയ ഖദീജയെ ബോഗിക്കുള്ളില്വെച്ച് ഒരു യുവാവ് കൈവശം കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു
40 ശതമാനത്തോളം പൊള്ളലേറ്റ ഖദീജയെ കണ്ണൂര്‍ ജില്ലാആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ദേഹമാസകലം തീപടര്‍ന്ന സ്ത്രീ കംപാര്ട്ട്മന്റില്നിന്ന് പുറത്തേക്കിറങ്ങി ഓടി. കൃത്യം നടത്തിയയാള്‍ എന്ന് കരുതുന്ന യുവാവും ട്രെയിനില്‍നിന്ന് ഇറങ്ങിയോടി. ഇയാളെ പിടികൂടാനായിട്ടില്ല. ആര്.പി.എഫും ലോക്കല്‍ പോലീസും അന്വേഷണം തുടരുകയാണ്.
യുവതി ഇരുന്ന സീറ്റ് ഭാഗികമായി കത്തിക്കരിഞ്ഞു. അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍, സംഭവം നടന്ന ബോഗി വേര്‍പെടുത്തിയ ശേഷം 5.45 ഓടെയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്.
ഖദീജയുടെ മൊഴി എടുത്ത ശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.
No comments:
Post a Comment