കാസര്‍കോട്: സമ്പൂര്‍ണ്ണ ശുചിത്വക്യാമ്പെയിന്‍ -സ്വച്ഛ് ഭാരത് മിഷന്‍ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ ശുചിത്വ പ്രതിജ്ഞ എടുത്തു. ദേശീയ സ്വാതന്ത്ര്യം എന്നതിന് പുറമെ ശുചിത്വ ബോധമുളള രാജ്യം എന്നത് മഹാത്മാഗാന്ധിജിയുടെ സ്വപ്നമായിരുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെ ഭാരതത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ എന്ന തോതില്‍ ഒരു വര്‍ഷം എല്ലാവരും ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെടും.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഒരു കാരണവശാലും മാലിന്യത്തിന് കാരണക്കാരനാവുകയില്ല. സ്വന്തം കുടുംബത്തിലും താമസിക്കുന്ന പ്രദേശത്തിലും ജോലിസ്ഥലത്തു ശുചീകരണത്തിന് നാന്ദി കുറിക്കും. എന്നീ ശുചിത്വ സന്ദേശങ്ങള്‍ അടങ്ങിയതാണ് ശുചീകരണ പ്രതിജ്ഞ.
കളക്ടറേറ്റിലെ വിവിധ ഓഫീസുകളിലും പ്രതിജ്ഞ എടുത്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു.
എഡിഎം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍. ദേവീദാസ്, എന്‍.പി ബാലകൃഷ്ണന്‍ നായര്‍, ജയശ്രീ, ലോ ഓഫീസര്‍ സീതാരാമ, ഹുസ്സൂര്‍ ശിരസ്തദാര്‍ പി.കെ ശോഭ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ട് പി.ബി നാരായണ ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിജ്ഞയ്ക്കുശേഷം ജീവനക്കാര്‍ ഓഫീസ് ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു.



No comments:
Post a Comment