തലശേരി: കാമുകനുമായുള്ള അവിഹിത കൂടിക്കാഴ്ച നേരില്‍ക്കണ്ട ജ്യേഷ്ഠത്തിയുടെ മക്കളെ മുഖത്ത് ആസിഡ് ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ യുവതിക്കു കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. പാടിയോട്ടുചാല്‍ ചക്ലിയന്‍ വീട്ടില്‍ ഉഷയെ (44) യെയാണ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 452 വകുപ്പില്‍ ഒരുവര്‍ഷവും 5,000 രൂപ പിഴയുമാണു ശിക്ഷ.
പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവ് അനുഭവിക്കണം. ഐപിസി 326ാം വകുപ്പില്‍ അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടുതല്‍ തടവും ലഭിക്കും. വകുപ്പ് 506 (ഒന്ന്) പ്രകാരം മൂന്നുമാസം തടവിനു വേറെയും ശിക്ഷയുണ്ട്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന ഉത്തരവിനെ തുടര്‍ന്ന് പ്രതി ഉഷ അഞ്ചുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും അനുഭവിക്കാനാണ് ജില്ലാ സെഷന്‍സ് ജഡ്ജ് വി. ഷിര്‍സി വിധിച്ചത്.
പ്രതി പിഴസംഖ്യയില്‍ നിന്നു 25,000 രൂപ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടികള്‍ക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്.
2010 മാര്‍ച്ച് 16നായിരുന്നു സംഭവം. പ്രതി ഉഷയും കാമുകനുമായ തിമിരിയിലെ ഇടുംപറമ്പില്‍ ഇ.ജെ. സണ്ണിയും തമ്മിലുള്ള ബന്ധം ഉഷയുടെ ജ്യേഷ്ഠത്തിയുടെ മക്കളായ പി.പി. സൗമ്യ (19), സൗമ്യയുടെ സഹോദരി ശ്രുതി (21) എന്നിവര്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്നു സംഭവദിവസം അര്‍ധരാത്രി സൗമ്യയും ശ്രുതിയും ഉറങ്ങുന്ന മുറിയിലെത്തിയ ഉഷ കൈയില്‍ കരുതിയ ആസിഡ് ഇരുവരുടേയും മുഖത്തൊഴിക്കുകയായിരുന്നു.
Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവ് അനുഭവിക്കണം. ഐപിസി 326ാം വകുപ്പില്‍ അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടുതല്‍ തടവും ലഭിക്കും. വകുപ്പ് 506 (ഒന്ന്) പ്രകാരം മൂന്നുമാസം തടവിനു വേറെയും ശിക്ഷയുണ്ട്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന ഉത്തരവിനെ തുടര്‍ന്ന് പ്രതി ഉഷ അഞ്ചുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും അനുഭവിക്കാനാണ് ജില്ലാ സെഷന്‍സ് ജഡ്ജ് വി. ഷിര്‍സി വിധിച്ചത്.
പ്രതി പിഴസംഖ്യയില്‍ നിന്നു 25,000 രൂപ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടികള്‍ക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്.
2010 മാര്‍ച്ച് 16നായിരുന്നു സംഭവം. പ്രതി ഉഷയും കാമുകനുമായ തിമിരിയിലെ ഇടുംപറമ്പില്‍ ഇ.ജെ. സണ്ണിയും തമ്മിലുള്ള ബന്ധം ഉഷയുടെ ജ്യേഷ്ഠത്തിയുടെ മക്കളായ പി.പി. സൗമ്യ (19), സൗമ്യയുടെ സഹോദരി ശ്രുതി (21) എന്നിവര്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്നു സംഭവദിവസം അര്‍ധരാത്രി സൗമ്യയും ശ്രുതിയും ഉറങ്ങുന്ന മുറിയിലെത്തിയ ഉഷ കൈയില്‍ കരുതിയ ആസിഡ് ഇരുവരുടേയും മുഖത്തൊഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കുട്ടികള്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു. കേസില്‍ സണ്ണി കൂട്ടുപ്രതിയായിരുന്നുവെങ്കിലും ഇയാള്‍ക്കെതിരേയുള്ള കുറ്റം തെളിയിക്കാനാവാത്തതിനെ തുടര്‍ന്നു കോടതി വെറുതെവിട്ടു. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡര്‍ തങ്കച്ചന്‍ മാത്യു ഹാജരായി.

No comments:
Post a Comment