കാസര്‍കോട്: മാനവ ചരിത്രത്തിലെ അനശ്വരമായ ആത്മത്യാഗത്തെ അനുസ്മരിച്ചും വിശ്വോത്തര മാനവ മഹാ സംഗമത്തെ അനുധാവനം ചെയ്തും കടന്നു വരുന്ന ബലിപെരുന്നാള്‍ അതു പ്രസരിപ്പിക്കുന്ന സന്ദേശത്തോടു നീതി പുലര്‍ത്തിക്കൊണ്ട് ആഘോഷിക്കാന്‍ വിശ്വാസികള്‍ സന്നദ്ധരാകണമെന്നു ജില്ലാ സംയുക്ത മുസ്്‌ലിം ജമാ അത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള, കണ്‍വീനര്‍ ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു.
Keywords: Kasaragod, Eid, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കരിമരുന്നും ബൈക്ക് റേസിംഗും സ്വയം വര്‍ജിക്കുകയും സുഹൃത്തുകളെയും കുടുംബാംഗങ്ങളെയും അതില്‍ നിന്നകറ്റി നിര്‍ത്തുകയും ചെയ്യേണ്ടതാണ്. മഹല്ല് ജമാഅത്തുകളും ഖത്തീബുമാരും പെരുന്നാളാഘോഷത്തില്‍ പുലര്‍ത്തേണ്ട മര്യാദ സംബന്ധിച്ചു മഹല്ല് നിവാസികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണമെന്നും പ്രസ്താവനയില്‍ നിര്‍ദേശിച്ചു.


No comments:
Post a Comment