Latest News

യുവാവ് ഓട്ടോറിക്ഷയില്‍ ദുരൂഹസചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: ഓട്ടോഡ്രൈവറായ യുവാവിനെ സ്വന്തം ഓട്ടോറിക്ഷയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം വായാട് പറയങ്കോട്ടെ ചാന്തിന്റെകത്ത് സെയ്ദ് മദനി (24)യെയാണ് വീട്ടില്‍ നിന്നും ഏതാനും വാര അകലെ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാല് വര്‍ഷത്തോളമായി വായാട് ഓട്ടോ ഡ്രൈവറാണ് മദനി. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. മദനിയുടെ ഉടമസ്ഥതയിലുളള കെ.എല്‍ 59 എച്ച് 3776 നമ്പര്‍ ഓട്ടോറിക്ഷയുടെ ഇടതുവശത്തെ കമ്പിയില്‍ തോര്‍ത്തുകൊണ്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. 

കാല്‍മുട്ടുവരെയുളള ഭാഗം നിലത്ത് മുട്ടിക്കിടക്കുന്നതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ജനിപ്പിക്കുന്നത്. തോര്‍ത്തുകൊണ്ട് ഓട്ടോ റിക്ഷയില്‍ തൂങ്ങിമരിക്കാന്‍ കഴിയുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. 

ഞായറാഴ്ച രാത്രി ഒമ്പത് മണി വരെ മദനി വായാട് കവലയിലുണ്ടായിരുന്നത്രെ. യൂണിഫോമും മൊബൈല്‍ ഫോണും ഓട്ടോ റിക്ഷയില്‍ തന്നെ ഉണ്ടായിരുന്നു.
മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി എ. സുരേന്ദ്രന്‍, സി.ഐ. കെ. വിനോദ്കുമാര്‍, എസ്.ഐ കെ. സുധീര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക്, വിരലടയാള വിദഗ്ധരും എത്തിയിരുന്നു. എസ്.കെ കെ.പി.ടി. ജലീല്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്സുമോര്‍ട്ടം നടത്തി.
പരേതനായ മുഹമ്മദ്കുഞ്ഞിയുടെയും അലീമയുടെ മകനാണ് മരണപ്പെട്ട മദനി.




Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.