Latest News

കണ്ണൂരില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: പള്ളിക്കുന്ന് ദേശീയപാതയില്‍ ലോറിയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. പള്ളിക്കുന്ന് പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ പുലര്‍ച്ചെ 5.30-നായിരുന്നു അപകടം. 

പുതിയതെരുവില്‍ നിന്നു കണ്ണൂരിലേക്കു വരികയായിരുന്ന കെഎല്‍ 13 എസി 6653 ഗുഡ്‌സ് ഓട്ടോറിക്ഷയും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ടിഎന്‍ 75 5956 നമ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മത്സ്യത്തൊഴിലാളികളും തമിഴ്‌നാട് സ്വദേശികളുമായ ഹംസ (40), സുമതി (35) എന്നിവരാണ് മരിച്ചത്. ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ ഹനീഫ (34), മത്സ്യത്തൊഴിലാളികളായ സത്യ (28), ചന്ദ്രി (45) എന്നിവരെ പരിക്കുകളോടെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോ ഭാഗികമായി തകര്‍ന്നു.

പുലര്‍ച്ചെ മീന്‍ ശേഖരിക്കുന്നതിനായി ആയിക്കരയിലേക്ക് പുറപ്പെട്ടതായിരുന്നു ഗുഡ്‌സ് ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍. അപകടത്തെ തുടര്‍ന്ന് ഏറെനേരം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ലോറി ഡ്രൈവര്‍ അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ ട്രാഫിക് പോലീസെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.



Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.