ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യമര്യാദകള്‍ ഇല്ലെന്ന് പറഞ്ഞ് അഞ്ചുമാസം മുമ്പ് ആംആദ്‌മിപാര്‍ട്ടി വിട്ട ഷസിയാ ഇല്‍മി ബിജെപിയിലേക്ക്. ഔദ്യോഗികമായി തീരുമാനം പുറത്ത് വന്നിട്ടില്ലെങ്കിലും ഗാസിയാബാദില്‍ നിന്നും ആംആദ്‌മി പാര്‍ട്ടി സ്‌ഥാനാര്‍ത്ഥിയായി ബിജെപിയോട് തന്നെ തോറ്റ ഇല്‍മി ബിജെപിയുടെ 'ക്‌ളീന്‍ ഇന്ത്യ' പരിപാടിയില്‍ ഡല്‍ഹിയില്‍ പങ്കെടുത്തതോടെയാണ് അഭ്യൂഹം ശക്‌തമായത്.
ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിന് തീരുമാനം എടുത്തിട്ടില്ലെന്നാണ് മറുപടിയെങ്കിലും ബിജെപിയുടെ 'സ്വച്‌ഛ് ഭാരത്' പരിപാടിയെ മഹത്തായ ദൗത്യമെന്നാണ് ഷസിയ ഇല്‍മി വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി തുടങ്ങിവെച്ച പരിപാടിയെ മുക്‌തകണ്‌ഠം പ്രശംസിക്കാനും ഇല്‍മി മടി കാണിക്കുന്നില്ല. ഇതിന് പുറമേ പരിപാടിയില്‍ പങ്കെടുക്കുന്നത് ഏറെ സന്തോഷത്തോടെ ആണെന്നും പ്രതികരിച്ചിട്ടുണ്ട്.
കെജ്രിവാളിന്റെ പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലെന്ന് പറഞ്ഞായിരുന്നു എഎപിയുടെ സ്‌ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയായ ഷസിയാ ഇല്‍മി ആപ് വിട്ടത്. മുമ്പ് എതിരാളികളായിരുന്നവര്‍ ആണെങ്കില്‍ പോലും നല്ലത് ചെയ്‌താല്‍ അതിനെ നല്ലതായി തന്നെ കാണണമെന്നതാണ് ഷസിയയുടെ ലൈന്‍. ഷസിയ ഡല്‍ഹിയില്‍ ക്‌ളീന്‍ ഇന്ത്യയുടെ ഭാഗമാകുമ്പോള്‍ നഗരവികസനമന്ത്രി എം വെങ്കയ്യ നായിഡുവും ഡല്‍ഹി ബിജെപി തലവന്‍ സതീഷ് ഉപാദ്ധ്യായയും ഉണ്ടായിരുന്നു.
ശുചീകരണം ആ ജോലി ചെയ്യുന്നവരുടെ മാത്രമല്ല. രാജ്യത്തെ വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്. അതേസമയം പരിപാടിയില്‍ പങ്കെടുത്തതിനെ ബിജെപി ചായ്‌വായി ആരും കാണേണ്ടതില്ലെന്നും ഇല്‍മി പറഞ്ഞു. ഇതേ ജോലിക്കായി അരവിന്ദ് കെജ്രിവാള്‍ വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് വിളിച്ചാല്‍ തീര്‍ച്ചയായും എന്നായിരുന്നു പ്രതികരണം.
Keywords: National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിന് തീരുമാനം എടുത്തിട്ടില്ലെന്നാണ് മറുപടിയെങ്കിലും ബിജെപിയുടെ 'സ്വച്‌ഛ് ഭാരത്' പരിപാടിയെ മഹത്തായ ദൗത്യമെന്നാണ് ഷസിയ ഇല്‍മി വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി തുടങ്ങിവെച്ച പരിപാടിയെ മുക്‌തകണ്‌ഠം പ്രശംസിക്കാനും ഇല്‍മി മടി കാണിക്കുന്നില്ല. ഇതിന് പുറമേ പരിപാടിയില്‍ പങ്കെടുക്കുന്നത് ഏറെ സന്തോഷത്തോടെ ആണെന്നും പ്രതികരിച്ചിട്ടുണ്ട്.
കെജ്രിവാളിന്റെ പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലെന്ന് പറഞ്ഞായിരുന്നു എഎപിയുടെ സ്‌ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയായ ഷസിയാ ഇല്‍മി ആപ് വിട്ടത്. മുമ്പ് എതിരാളികളായിരുന്നവര്‍ ആണെങ്കില്‍ പോലും നല്ലത് ചെയ്‌താല്‍ അതിനെ നല്ലതായി തന്നെ കാണണമെന്നതാണ് ഷസിയയുടെ ലൈന്‍. ഷസിയ ഡല്‍ഹിയില്‍ ക്‌ളീന്‍ ഇന്ത്യയുടെ ഭാഗമാകുമ്പോള്‍ നഗരവികസനമന്ത്രി എം വെങ്കയ്യ നായിഡുവും ഡല്‍ഹി ബിജെപി തലവന്‍ സതീഷ് ഉപാദ്ധ്യായയും ഉണ്ടായിരുന്നു.
ശുചീകരണം ആ ജോലി ചെയ്യുന്നവരുടെ മാത്രമല്ല. രാജ്യത്തെ വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്. അതേസമയം പരിപാടിയില്‍ പങ്കെടുത്തതിനെ ബിജെപി ചായ്‌വായി ആരും കാണേണ്ടതില്ലെന്നും ഇല്‍മി പറഞ്ഞു. ഇതേ ജോലിക്കായി അരവിന്ദ് കെജ്രിവാള്‍ വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് വിളിച്ചാല്‍ തീര്‍ച്ചയായും എന്നായിരുന്നു പ്രതികരണം.

No comments:
Post a Comment