കാസര്‍കോട്: നിര്‍ധനരും നിരാലംബരുമായവര്‍ക്ക് ആശ്വാസത്തിന്റെ വെളിച്ചം പകര്‍ന്ന് ദുബായ് കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരവും മാതൃകാപരവുമാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍.
ആതുരസേവനരംഗത്ത് ഒരു കൈത്താങ്ങ്' എന്ന ലക്ഷ്യത്തോടെ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവിഷ്‌കരിച്ച 'സ്‌നേഹസാന്ത്വനം' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിന് അനുവദിച്ച ഡയാലിസിസ് മെഷീന്റെ പണ്ട് ഏറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ മതിയായ ഡയാലിസിസ് സൗകര്യം ഇല്ലാതെ പരിയാരം മെഡിക്കല്‍ കോളേജിനെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കുന്നവര്‍ക്ക് ജില്ലാ ആസ്ഥാനത്ത് ലഭ്യമാവുന്ന സൗജന്യ ഡയാലിസിസ് സേവനം ഏറെ ഗുണകരമാണെന്നും ഇത്തരം സേവനവുമായി മുന്നോട്ട് വന്ന കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കാസര്‍കോട് മണ്ഡലം സെക്രട്ടറിയും സ്‌നേഹസാന്ത്വനം കോര്‍ഡിനേറ്ററുമായ പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷനും സിഡ്‌കോ ചെയര്‍മാനും കൂടിയായ സി.ടി അഹ്മദ് അലി ഡി.ഡി കലക്ടര്‍ക്ക് കൈമാറി.
പി.ബി അബ്ദുറസ്സാഖ് എം.എല്‍.എ, ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.ബി അബ്ദുല്ല ഹാജി, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗോപിനാഥന്‍, ഡെപ്യൂട്ടി കളക്ടര്‍ ബാലകൃഷ്ണനായര്‍, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: നാരായണനായ്ക്, മുസ്ലിം ലീഗ് നേതാക്കളായ ഹാഷിം കടവത്ത്, ഇ.അബൂബക്കര്‍ ഹാജി, മാഹിന്‍ കേളോട്ട്, മൊയ്തീന്‍ കൊല്ലമ്പാടി, ഹമീദ് ബെദിര, സി.എ അബ്ദുല്ല കുഞ്ഞി, മുജീബ് കമ്പാര്‍, മുത്തലിബ് പാറക്കെട്ട്, ജലീല്‍ കടവത്ത്, പി.ഡി.എ റഹ്മാന്‍, എന്‍.ആര്‍.എച്ച്.എം. കോര്‍ഡിനേറ്റര്‍ ഡോ.അഷീല്‍, ഡോ.സത്താര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ബി.എച്ച് അബ്ദുല്ലക്കുഞ്ഞി നന്ദി പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment