ഗുല്‍ബര്‍ഗ(കര്‍ണാടക): അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ കര്‍ണാടക യാത്രക്ക് പ്രൗഢോജ്ജ്വല തുടക്കം. ‘മാനവകുലത്തെ ആദരിക്കുക’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച കര്‍ണാടക യാത്ര കോണ്‍ഗ്രസ്സ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ എം പി ഉദ്ഘാടനം ചെയ്തു.
Keywords: National, Karndaka, Kandapuram, Karnadaka Yathra, MalabarFlash, Malabar Vartha, Malabar News, Malayalam News
ഗുല്‍ബര്‍ഗയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഗുല്‍ബര്‍ഗ ഖാജാ ബന്തേവാസ് മഖാം സിയാറത്തോടെയാണ് യാത്രക്ക് തുടക്കമായത്. ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ കുറാ സിയാറത്തിന് നേതൃത്വം നല്‍കി. കര്‍ണാടക യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ബന്ദേനവാസ് സജ്ജാദെ നശീല്‍ സയ്യിദ് ഖുസ്‌റോ അല്‍ ഹുസൈനി അധ്യക്ഷത വഹിച്ചു.
മന്ത്രി ഖമറുല്‍ ഇസ്‌ലാം ‘ കാന്തപുരം കാലത്തിന്റെ കാവലാള്‍’ ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചു. മൗലാനാ മുഫ്തി സ്വാദിഖലി ചിശ്തി മലേഗാവ്, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, കുടക് ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാര്‍ എടപ്പലംസ ഇഖ്ബാല്‍ അഹമദ് സര്‍ദഗി തുടങ്ങിയ പ്രമുഖ പണ്ഡിതര്‍ സംസാരിച്ചു.
No comments:
Post a Comment