Latest News

രജനിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും ഒമ്‌നി വാനിലെ രക്തകറകളും രാസപരിശോധനക്കയച്ചു

നീലേശ്വരം: ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് മുറിയില്‍ കൊലചെയ്യപ്പെട്ട തൃക്കരിപ്പൂര്‍ ഒളവറ മാവിലങ്ങാട് കോളനിയിലെ രജനിയുടെ രക്തകറകള്‍ ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു.

മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനായ നീലേശ്വരം കണിച്ചിറയിലെ സതീശന്‍ ഓഫീസ് മുറിയില്‍ വെച്ച് രജനിയുടെ കഴുത്ത് ഞെരിക്കുമ്പോള്‍ യുവതി തലയിടിച്ച് വീണതിനെ തുടര്‍ന്ന് തറയില്‍ രക്തം പടര്‍ന്നിരുന്നു. രജനിയുടെ മൃതദേഹം കുഴിച്ചുമൂടാനായി ഓഫീസ് മുറിയില്‍ നിന്നും സതീശന്‍ ഒമ്‌നി വാനില്‍ കടത്തികൊണ്ടുപോകുമ്പോള്‍ വാഹനത്തിനകത്തും രക്തം പറ്റിപിടിച്ചിരുന്നു. ഈ രക്തക്കറകള്‍ കണ്ണൂരില്‍നിന്നുള്ള ഫോറന്‍സിക് സയന്റിഫിക് അസിസ്റ്റന്റ് ദീപേഷിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച് രാസപരിശോധന കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു.
രജനിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെ രജനി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണിച്ചിറയിലെ സതീശനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. സതീശനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സിഐ യു പ്രേമന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം ഹരജി നല്‍കിയിരുന്നു.
കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാന്‍ സതീശന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായാണ് പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നത്. സതീശന്‍ തങ്ങളുടെ ശമ്പളതുക കൈക്കലാക്കിയെന്നാരോപിച്ച് മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റിലെ നാലുഹോംനഴ്‌സുമാര്‍ നല്‍കിയ പരാതിയിലും പോലീസ് അന്വേഷണം നടത്തി വരികയാണ്.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.