Latest News

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പ്രതിയുടെ റിമാന്റ് നീട്ടി

കാഞ്ഞങ്ങാട്: വ്യാജ പാസ്‌പോര്‍ട്ട് കേസിലെ പ്രതിയുടെ റിമാന്റ് കോടതി നീട്ടി. എടക്കാട് മുണ്ടോത്തെ കാസിം മുസ്തഫയുടെ (56) റിമാന്റാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി നീട്ടിയത്.

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പ്രതിയായ കാസിം മുസ്തഫ പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. അന്വേഷണം ആഭ്യന്തര സുരക്ഷാ വിഭാഗം ഏറ്റെടുക്കുകയും 2014 മെയ് 26 ന് കാസിം മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ കാസിം മുസ്തഫ ഹാജരായതോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കാസിമിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ( ഒന്ന്) കോടതിയില്‍ ഹാജരാക്കുകയും പ്രതിയെ റിമാന്റ് ചെയ്യുകയുമായിരുന്നു.
ഈ കേസിലെ ഒന്നാം പ്രതി രണ്ടാം പ്രതിയായ കാസിം മുസ്തഫയുടെ സഹായത്തോടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി പാസ്‌പോര്‍ട്ടിന് കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കുകയായിരുന്നു.
കാസിം മുസ്തഫയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ തുടര്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയുടെ റിമാന്റ് നീട്ടിയത്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.