Latest News

വിവാഹത്തിന് രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടി

ചെറുവത്തൂര്‍: വിവാഹത്തിന് രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടി. ചന്തേര പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന യൂസഫിന്റെ മകള്‍ സി എം തസ്‌ലീമയാണ് (18) നീലേശ്വരത്തിനടുത്ത ബങ്കളത്ത് താമസിക്കുന്ന ആന്ധ്രാ സ്വദേശി ഷുഹൈബിനോടൊപ്പം നാട് വിട്ടത്. 

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ കാക്കടവ് കായത്തോടിലെ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നു വെന്ന് പറഞ്ഞാണ് തസ്‌ലീമ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് പെണ്‍കുട്ടി തിരിച്ച് വരാത്തതിനെ തുടര്‍ന്ന് സഹോദരന്‍ സി എം ഇര്‍ഷാദ് ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലയില്‍ കൊറിയല്‍ സര്‍വ്വീസ് നടത്തുന്ന ഷുഹൈബുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. അറബിക് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ തസ്‌ലീമ ഇടത്തരം കുടുംബത്തിലെ അംഗമാണ്. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ സ്വദേശിയുമായ യുവാവുമായി ഈ മാസം 23 ന് വ്യാഴാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. 

മുസ്‌ലിം കുടുംബങ്ങളിലെ വിവാഹ ധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ മാതൃകയായി വടക്കേ കൊവ്വല്‍ സ്വദേശി നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇടത്തരം കുടുംബത്തില്‍പ്പെട്ട തസ്‌ലീമയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചത്.
പെണ്‍കുട്ടി ഇപ്പോള്‍ ഷുഹൈബിനോടൊപ്പം ഹൈദരാബാദിലെ ഷുഹൈബിന്റെ മാതൃസഹോദരിയുടെ വീട്ടില്‍ കഴിയുകയാണെന്നാണ് കിട്ടിയ സൂചന. തസ്‌ലീമയുടെ സഹോദരന്‍ ഇര്‍ഷാദിന്റെ പരാതിയനുസരിച്ച് ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.