പള്ളിക്കര : പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിദ്ധിഖ് പള്ളിപ്പുഴയുടെ രണ്ട് സഹോദരന്മാരെ ഗള്‍ഫില്‍ വെച്ച് ആക്രമിച്ചതായി പരാതി. ദുബായിയിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പള്ളിപ്പുഴയിലെ അഫ്സല് (25), സിയാദ്(23) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
പളളിപ്പുഴ ജമാഅത്ത് ഖാസിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ക്ക് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് സിദ്ധീഖ്. സിദ്ധീഖിനെ കാഞ്ഞങ്ങട് വെച്ച് ഒരു സംഘം അക്രമിച്ചതായും പരാതിയുണ്ട്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്ന ആളാണ് സിദ്ധിഖിന്റെ സഹോദരന്മാരെ ക്വട്ടേഷന്‍ നല്കി ആക്രമിച്ചതാണെന്ന് ആരോപണം.
രാത്രി കടയടച്ച് തിരിച്ച് പോകാനൊരുങ്ങിയ അഫ്സലിനെയും സിയാദിനെയും സംഘം മര്‍ദ്ദിക്കുകയും ബലമായി വാഹനത്തില്‍ പിടിച്ച് കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് കടയിലെ മറ്റ് ജീവനക്കാര്‍ എത്തിയതോടെ അക്രമികള്‍ കടന്നു കളയുകയാണുണ്ടായത്.
സംഭവം സംബന്ധിച്ച് ദുബായ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
അതിനിടെ പള്ളിപ്പുഴയില്‍ ഒക്ടോബര്‍ 12 നു നടന്ന സംഘര്‍ഷത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് റിമാന്റില്‍ കഴിഞ്ഞിരുന്ന സിദ്ധിഖ് പള്ളിപ്പുഴക്ക് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ജാമ്യം അനുവദിച്ചു. പള്ളിപ്പുഴ ജംഗ്ഷനിലെ അഹമ്മദ് കബീറിനെ ആക്രമിച്ച കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് സിദ്ധിഖ് പള്ളിപ്പുഴയെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment