Latest News

കുവൈത്തില്‍ ഒരു ലക്ഷം രൂപ ശമ്പളമുള്ള വിസയുമായി ഭര്‍ത്താവ് നാട്ടിലെത്തുമ്പോഴേക്കും ഭാര്യ കാമുനോടൊപ്പം ദുബായിലേക്ക് മുങ്ങി

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യനായ ഭാര്യയ്ക്ക് കുവൈത്തില്‍ ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി ശരിയാക്കി വിസയുമായി ഭര്‍ത്താവ് നാട്ടിലെത്തുമ്പോഴേക്കും യുവതി കാമുകനോടൊപ്പം ദുബായിലേക്ക് മുങ്ങി.

കണ്ടശ്ശാംകടവ് വാലപ്പറമ്പില്‍ ജിബീഷിന്റെ ഭാര്യ സബിതയാണ് ഭര്‍ത്താവിനെയും ആറുവയസുകാരിയായ ഏകമകളെയും പറ്റിച്ച് കാമുകനോടൊപ്പം ദുബായിലേക്ക് പറന്നത്.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യനാണ് യുവതി. ഭര്‍ത്താവിന്റെ കൂടെ കുവൈത്തില്‍ ജോലി ശരിയായെന്നും പറഞ്ഞാണ് ആശുപത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി സബിത മുങ്ങിയത്.

കുവൈത്തില്‍ ഡ്രൈവറായി ജോലിനോക്കുന്നയാളാണ് സബിതയുടെ ഭര്‍ത്താവ് ജിബീഷ്. കുവൈത്തിലെ പ്രമുഖ ആശുപത്രിയില്‍ ഒരു ലക്ഷം രൂപ മാസ ശമ്പളമുള്ള ജോലി ശരിയാക്കി സബിതയെയും മകളെയും കൂടെ കൊണ്ടുപോകാനാണ് ജിബീഷ് നാട്ടിലെത്തിയത്.അപ്പോഴേക്കും സബിതയുടെ കാമുകനെന്ന് സംശയിക്കുന്ന മണലൂരിലെ ഉല്ലാസിന്റെ കൂടെ സബിത മുങ്ങിയിരുന്നു.
ഇയാളുടെ കൂടെ ദുബായിലെ ഫ്‌ളാറ്റില്‍ സബിതയുണ്ടെന്നാണ് ജിബീഷ് പറയുന്നത്.

തന്റെ ആകെ സമ്പാദ്യമായ ഏഴ് സെന്റ് ഭൂമി ജിബീഷ് ഭാര്യയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ ഭൂമിയുടെ അസല്‍ ആധാരവും മകളുടെ ആറുപവന്‍ മാലയും ഭര്‍ത്താവിന്റെ അഞ്ചു പവന്‍ മാലയും എട്ടുപവന്റെ താലിമാലയും ഉള്‍പ്പെടെ 40ഓളം പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വീട്ടുലുണ്ടായിരുന്ന അമ്പതിനായിരം രൂപയും കാമുകനോടൊപ്പം ദുബായിലേക്ക് പറക്കുമ്പോള്‍ സബിത കടത്തികൊണ്ടുപോയെന്നും ജിബീഷ് അന്തിക്കാട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.