Latest News

ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഉദുമ: ഒക്ടോബര്‍ 30,31 നവംബര്‍ 1 തീയതികളില്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന ആറാമത് ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള 2014 ന്റെ സംഘാടക സമിതി ഓഫീസ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ കെ. പ്രഭാകരന്‍, ഹെഡ്മാസ്റ്റര്‍ ഹംസ അരിമ്പത്ത്, ഉദയമംഗലം സുകുമാരന്‍, സത്താര്‍ മുക്കുന്നോത്ത്, വിജയരാജ് ഉദുമ, രജിത്ത് നാലാംവാതുക്കല്‍, രാജീവന്‍ വി.വി തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Udma, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.