Latest News

ടി. ഉബൈദ് അനുസ്മരണം 11ന്‌

കാസര്‍കോട്: കവിയും വിവര്‍ത്തകനും അധ്യാപകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ടി. ഉബൈദിന്റെ 42-ാം ചരമദിനത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യ വേദിയും തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായി അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. 

ഒക്‌ടോബര്‍ 11ന് ശനിയാഴ്ച തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലാണ് പരിപാടി. രാവിലെ 11 മണിക്ക് കാസര്‍കോട് ഉപജില്ലയിലെ ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 'ഉബൈദ്-എഴുത്തും ജീവിതവും' എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം നടക്കും.
2.30ന് കവിയരങ്ങ് ദിവാകരന്‍ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്യും. പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷതവഹിക്കും. പി.എസ് ഹമീദ്, രാധാകൃഷ്ണന്‍ പെരുമ്പള, വിനോദ് കുമാര്‍ പെരുമ്പള, ബിജു കാഞ്ഞങ്ങാട്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, റഹ്മാന്‍ പാണത്തൂര്‍, രവീന്ദ്രന്‍ പാടി, രമ്യ പുളിന്തോട്ടി, രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, രാഘവന്‍ ബെള്ളിപ്പാടി, കെ.ജി റസാഖ്, എം.പി ജില്‍ജില്‍, എ. ബെണ്ടിച്ചാല്‍, താജുദ്ദീന്‍ ബാങ്കോട് എന്നിവര്‍ കവിത ചൊല്ലും. എരിയാല്‍ ഷരീഫ് സ്വാഗതവും എബി കുട്ടിയാനം നന്ദിയും പറയും.
3.30ന് അനുസ്മരണ സമ്മേളനവും എം. അബൂബക്കര്‍ വടകര എഴുതിയ 'ടി. ഉബൈദ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫൈസല്‍ എളേറ്റില്‍ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല നാരായണന്‍ പേരിയക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. പി.എ റഷീദ് പുസ്തക പരിചയം നടത്തും. കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ സമ്മാനദാനം നിര്‍വഹിക്കും. 

പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, റഹ്മാന്‍ തായലങ്ങാടി, എ. അബ്ദുല്‍റഹ്മാന്‍, എം. അബൂബക്കര്‍, എം. പി ഷാഫി ഹാജി, ടി.എ മുഹമ്മദലി ബഷീര്‍, വി.വി പ്രഭാകരന്‍, സി.എല്‍ ഹമീദ്, ടി.എ അബൂബക്കര്‍, ടി.എ ഖാലിദ്, മുജീബ് അഹ്മദ്, കെ.എം അബ്ദുല്‍റഹ്മാന്‍, എന്‍. എ സുലൈമാന്‍, എം.എ ലത്തീഫ്, അഡ്വ. വി.എം മുനീര്‍, അഡ്വ. ബി.എഫ് അബ്ദുല്‍റഹ്മാന്‍ സംസാരിക്കും. അഷറഫലി ചേരങ്കൈ സ്വാഗതവും ടി.എ ഷാഫി നന്ദിയും പറയും.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.