അബുദാബി: സ്‌കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ സ്‌കൂളും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയും പരസ്പരം പഴിചാരുന്നു. സ്‌കൂളിന് വെളിയില്‍ സംഭവിച്ചതിനാല്‍ നിസ്ഹയുടെ മരണത്തില്‍ സ്‌കൂളിനു പങ്കില്ലെന്നാണു സ്‌കൂള്‍ നടത്തിപ്പുകാരുടെ നിലപാട്. സംഭവത്തോടു മുഖം തിരിക്കുന്ന സ്‌കൂള്‍ നിലപാടില്‍ രക്ഷിതാക്കള്‍ രോഷാകുലരാണ്.
അബുദാബി വിദ്യാഭൃാസ കൗണ്‍സിലിന്റെ ഗുണനിലവാര പരിശോധനയില്‍ ഈ സ്‌കൂള്‍ താഴ്ന്ന പട്ടികയിലാണുള്ളത്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്ത സ്‌കൂളിനു ന്യൂനതകള്‍ ഏറെയുണ്ട്. സ്‌കൂള്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം തന്നെ നോട്ടീസ് നല്‍കിയിരുന്നതായാണു റിപ്പോര്‍ട്ട്.
സ്‌കൂളിലെ സുരക്ഷാ സംവിധാനങ്ങളിലെ ന്യൂനതകള്‍ രക്ഷിതാക്കളും ചൂണ്ടിക്കാട്ടി. ശുചീകരിക്കാനുള്ള രാസലായനികളുടെയും ശുചീകരണ വസ്തുക്കളുടെയും അശാസ്ത്രീയമായ സൂക്ഷിപ്പ്, അറ്റകുറ്റപ്പണികളുടെ അപര്യാപ്തത, കുട്ടികളെ ഉള്‍കൊള്ളാനാകാത്ത കളിസ്ഥലം തുടങ്ങിയ കൂടുതല്‍ ശ്രദ്ധവേണ്ട കാര്യങ്ങളുണ്ടെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. സ്‌കൂളിനു പുറത്താണു കുട്ടി മരണപ്പെട്ടതെന്നാണു സ്‌കൂള്‍ അധികൃതരുടെ വാദം. സംഭവത്തിന്റെ ഉത്തരവാദിത്തം ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയും വിദ്യാഭ്യാസ കൗണ്‍സിലുമാണു ഏറ്റെടുക്കേണ്ടതെന്നാണു അല്‍ വുറൂദ് സ്‌കൂള്‍ നടത്തിപ്പുകാര്‍ പറയുന്നത്. നിലവിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയെ മാറ്റാന്‍ കൗണ്‍സിലിനു അപേക്ഷകള്‍ നല്‍കിയിരുന്നു. രക്ഷിതാക്കള്‍ നേരിട്ടു ട്രാന്‍സ്‌പോര്‍ട്ട് ഫീസ് അടക്കുന്ന രീതിയില്‍ സംവിധാനം പുനഃക്രമീകരിക്കാനും അപേക്ഷ നല്‍കിയെങ്കിലും കൗണ്‍സില്‍ ഇതുവരെ അനുമതി നല്‍കിയില്ലെന്നു സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ കൗണ്‍സില്‍ ഡപൃൂട്ടി ഡയറക്ടര്‍ ഡോ. മുന അല്‍ അന്‍സാരി പറഞ്ഞു. ഇതിനിടെ കൗണ്‍സില്‍ അധികൃതരുമായി പലതവണ കൂടിക്കാഴ്ചയുണ്ടായെങ്കിലും ഇത്തരം കാരൃങ്ങളില്‍ ഇതുവരെ തീരുമാനായിട്ടില്ല. കൂടുതല്‍ സുരക്ഷിതമായ ഗതാഗത സംവിധാനമൊരുക്കാനാണു അംഗീകാരം ആവശ്യപ്പെട്ടത്. സ്‌കൂള്‍ ബസുകള്‍ ഒരു കമ്പനിക്കു കീഴില്‍ ഏകീകരിക്കുകയും ട്രാന്‍സ്‌പോര്‍ട്ട് നിരക്ക് നൃായമാക്കുകയും ചെയ്യുകയാണു കുട്ടികളുടെ സുരക്ഷയ്ക്കു കൂടുതല്‍ ഉചിതം. ബസിലെത്തിയ കുട്ടികളുടെ ഹാജര്‍ നില സ്‌കൂളിനു കൈമാറാത്ത ഡ്രൈവറും ബസ് സൂപ്പര്‍വൈസറുമാണു സംഭവത്തിന്റെ ഉത്തരവാദികളെന്ന് ഡോ.മുന പറഞ്ഞു.
ആദ്യമായാണു ഇത്തരമൊരു സംഭവമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി അധികൃതര്‍ പറയുന്നത്. ബസ് ഡ്രൈവറുടെയും മേല്‍നോട്ടക്കാരിയുടെയും അശ്രദ്ധയാണു അപകടത്തിനു വഴിവച്ചത്. അതേപ്രകാരം കൂട്ടികളെ ബസില്‍ നിന്ന് ഏറ്റെടുക്കുന്ന സ്‌കൂളിലെ ഉത്തരവാദപ്പെട്ടവര്‍ക്കും ഈ സംഭവത്തില്‍ പങ്കടുണ്ടെന്ന് കമ്പനിയധികൃതര്‍ സൂചിപ്പിച്ചു.
ഡ്രൈവര്‍മാരുടെയും മേല്‍നോട്ടക്കാരുടെയും അഭാവമുള്ളതിനാല്‍ സ്‌കൂളും കമ്പനിയും ഉത്തരാവാദിത്തം പങ്കുവയ്ക്കുകയാണു ചെയ്തത്. സ്‌കൂളും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയും കൗണ്‍സിലും പരസ്പരം പഴിചാരുന്നതിനിടെ കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിനും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്കുമെതിരെ കേസ് ഫയല്‍ ചെയ്യാന്‍ നീക്കം തുടങ്ങി. ഭാവിയില്‍ ഒരു കുട്ടിയും ഇത്തരം ദുരന്തങ്ങളില്‍ പെടാതിരിക്കാനാണു കേസുമായി മുന്നോട്ടുപോകുന്നതെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളുമായി വിദ്യാഭ്യാസ കൗണ്‍സിലും രംഗത്തെത്തി. സംഭവത്തിന്റെ മുഴുവന്‍ വിശാദാംശങ്ങളും ശേഖരിച്ചശേഷം സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാനാണു നീക്കം.
വിദ്യാര്‍ഥികളുടെ ട്രാന്‍സ്‌പോര്‍ട്ട് സംബന്ധിച്ച അപേക്ഷകള്‍ അബൂദാബി ട്രാന്‍സ്‌പോര്‍ട്ട് അതോറിററിയുടെ പരിധിയില്‍ വരുന്നതാണെന്ന് വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി പ്രതികരിച്ചു. ഈ വിഷയത്തില്‍ കൗണ്‍സിലിനു ലഭിച്ച മുഴുവന്‍ അപേക്ഷകളും അതോറിറ്റിക്കു കൈമാറിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ബസില്‍ ക്യാമറ ഘടിപ്പിക്കുകയാണു സ്‌കൂളുകള്‍ ചെയ്യേണ്ടിയിരുന്നത്. ഏതെങ്കിലും ഒരു കുട്ടിയുടെ അസാന്നിധ്യം അറിയാന്‍ ഇതു ഉപകരിക്കും.
പുറത്തും അകത്തും കുട്ടികളുടെ സുരക്ഷയില്‍ സ്‌കൂളിനു പങ്കുണ്ട്. കുട്ടിയെ വീട്ടില്‍ നിന്ന് സ്വീകരിക്കുന്നതു മുതല്‍ വീട്ടില്‍ തിരിച്ചെത്തിക്കുന്നതുവരെ സ്‌കൂളിനാണു ചുമതല. സ്‌കൂള്‍ ബസില്‍ കുട്ടികളുടെ സുരക്ഷ സ്‌കൂളിനാണെന്ന കൗണ്‍സില്‍ നിര്‍ദേശം ഈ സ്‌കൂള്‍ ലംഘിച്ചെന്നു വ്യക്തമാണ്. പുറത്തുനിന്നാണു ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയതെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനാകില്ല. കേസ് ഇപ്പോള്‍ അബൂദാബി പൊലീസിന്റെ അന്വേഷണ പരിധിയിലാണെന്നും കൗണ്‍സില്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കേസ് ഫയല്‍ അബൂദാബി പൊലീസ് പ്രോസികൃൂഷനു കൈമാറിയതായി തലസ്ഥാന പൊലീസ് അറിയിച്ചു.
അതേസമയം, മൂത്ത മകള്‍ നഷ്ടപ്പെട്ട വാര്‍ത്തയുടെ ആഘാതത്തില്‍ നിന്ന് മാതാപിതാക്കള്‍ ഇനിയും മോചിതരായിട്ടില്ല. മാനിസകമായി തകര്‍ന്ന നിസ്ഹയുടെ മാതാവ് നബീല ഇനിയും സാധാരണനിലയിലേക്കു തിരിച്ചെത്തിയിട്ടില്ല. സ്‌കൂളില്‍ നിന്ന് മകള്‍ മടങ്ങിവരുന്നതും കാത്തു കഴിയുകയാണ് ഈ മാതാവ്. മകളുടെ അപ്രതീക്ഷിത വിയോഗം പിതാവ് നസീറിനും താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സങ്കടക്കണ്ണീരിനിടയില്‍ നിസ്ഹയുടെ സഹോദരിയും സംഭവത്തിന്റെ ഗൗരവമറിയാതെ മാതാപിതാക്കള്‍ക്കു സമീപമുണ്ട്.

(കടപ്പാട്: മനോരമ)
Keywords: Gulf News, Abu Dhabi, School Bus, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment