Latest News

സീതാംഗോളി ബസ് അപകടം; ഒരാള്‍ കൂടി മരിച്ചു

കാസര്‍കോട്: സീതാംഗോളിയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ച പുത്തിഗെയിലെ മുഹമ്മദ് (40) ആണ് 11.30 മണിയോടെ മരിച്ചത്.

അപകടത്തില്‍ ഇയാളുടെ ഇടതുകാല്‍ മുറിഞ്ഞുപോയിരുന്നു. നേരത്തെ മരിച്ച നെല്ലിക്കുന്നിലെ അബ്ദുല്‍ നാസറിന്റെ മകന്‍ ഒമ്പത് വയസുള്ള നൗഫല്‍, പുത്തിഗെയിലെ ഇര്‍ഷാദ് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ കഴിയുകയാണ്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ നിന്ന് മംഗലാപുരത്തേക്ക് മാററുകയായിരുന്നു.

>> നാസറിനെ മരണം തട്ടിയെടുത്തത് ഗള്‍ഫില്‍ പോകാനുളള ഒരുക്കത്തിനിടെ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.