Latest News

സ്ത്രീ ശബ്ദത്തില്‍ ഫോണ്‍ വിളിച്ച് യുവാവിന്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു

കാഞ്ഞങ്ങാട് : രാത്രിയില്‍ സ്ത്രീ ശബ്ദത്തില്‍ മൊബൈല്‍ഫോണില്‍ വിളിച്ച് ചിത്താരി നോര്‍ത്ത് സ്വദേശിയായ യുവാവിനെ പടന്നക്കാടേക്ക് വിളിപ്പിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തും അക്രമിച്ചും മൊബൈല്‍ഫോണും പണവും കവര്‍ന്നു.

ബുധനാഴ്ച രാത്രിയാണ് സംഭവം. കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന ചിത്താരി നോര്‍ത്തിലെ തൈവളപ്പില്‍ അബ്ദുള്‍ നിസാറാണ് (37) ബ്ലാക്ക് മെയിലിന് ഇരയായത്. ബുധനാഴ്ച രാത്രി 11 മണിയോടെ അബ്ദുള്‍ നിസാറിന്റെ മൊബൈല്‍ ഫോണില്‍ 7025868788 നമ്പര്‍ മൊബൈല്‍ഫോണില്‍ നിന്ന് സ്ത്രി ശബ്ദത്തില്‍ ആരോ വിളിച്ചിരുന്നു.
സംഭാഷണം നീണ്ടു പോകുന്നതിനിടയില്‍ അങ്ങേത്തലക്കുള്ള സ്ത്രീ നിസാറിനെ പടന്നക്കാട്ടേക്ക് ക്ഷണിച്ചു. തന്റെ സ്വന്തം കാറില്‍ രാത്രി തന്നെ പടന്നക്കാട് മയ്യത്ത് റോഡിലെത്തിയപ്പോള്‍ നാല് യുവാക്കള്‍ കാറ് തടയുകയും ബലം പ്രയോഗിച്ച് കാറില്‍ കയറുകയും ഭീഷണിപ്പെടുത്തി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഇതിനിടെ ഈ സംഘം യുവാവിനെ തല്ലിച്ചതക്കുകയും കൈയ്യിലുണ്ടായിരുന്ന 27000 രൂപയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും അര്‍ദ്ധരാത്രിയോടെ പടന്നക്കാടേക്ക് തിരിച്ചു കൊണ്ടുവിടുകയും യുവാക്കള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
അബ്ദുള്‍ നിസാര്‍ അര്‍ദ്ധരാത്രിയില്‍ തന്നെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി ബോധിപ്പിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.