Latest News

കീഴൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരനെതിരെ കുറ്റപത്രം

ബേക്കല്‍ : കീഴൂര്‍ കടപ്പുറത്ത് യുവാവിനെ കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഹോദരനെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 

കീഴൂര്‍ കടപ്പുറത്തെ സുധാകരന്റെ മകന്‍ ബിനു (30) വിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഹോദരന്‍ നാരായണനെതിരെയാണ് (36) ഹൊസ്ദുര്‍ഗ് സി ഐ ടി പി സുമേഷ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാ ംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2013 നവംബര്‍ 12 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നാരായണന്‍ വീട്ടിലെത്തി കുടുംബാംഗങ്ങളോട് വഴക്ക് കൂടുകയും ജനലും ടെലിവിഷനും വീട്ടുപകരണങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ ബിനു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നാരായണന്‍ ബിനുവിന്റെ അടിവയറ്റില്‍ കഠാരകൊണ്ട് കുത്തുകയാണുണ്ടായത്. വയറില്‍ ആഴത്തില്‍ മുറിവേറ്റ ബിനുവിനെ ആദ്യം കളനാട് നേഴ്‌സിംഗ് ഹോമിലും തുടര്‍ന്ന് കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
എന്നാല്‍ വയറിനേറ്റ മുറിവ് മാരകമായതിനാല്‍ ബിനു മരണപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ ബിനുവിന്റെ ഭാര്യ പിതാവ് ദണ്‌ഡോതി ആയത്താന്റെ പരാതി പ്രകാരമാണ് നാരായണനെതിരെ ബേക്കല്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസമാണ് ഈ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാ കോടതിക്ക് കൈമാറി.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.