Latest News

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഗള്‍ഫുകാരനെ അക്രമിച്ച് പണം തട്ടിയതായി പരാതി

ബേക്കല്‍: ഗള്‍ഫ് വ്യാപാരിയെ കാര്‍ തടഞ്ഞ് മര്‍ദ്ദിച്ച ശേഷം രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ദുബൈയില്‍ വ്യാപാരിയും പള്ളിക്കര പള്ളിപ്പുഴയിലെ യൂസുഫിന്റെ മകന്‍ ഇസ്ഹാഖ് (35) ആണ് അക്രമത്തിന് ഇരയായത്.

കഴിഞ്ഞ് ദിവസം രാത്രി ബേക്കല്‍ മൗവ്വലിലാണ് സംഭവം. ഇസ്ഹാഖ് പരയങ്ങാനത്തെ ബന്ധുവീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ ബൈക്കിലും കാറിലുമെത്തിയ സംഘം വാഹനം തടഞ്ഞ് ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കാറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. കാറിന്റെ താക്കോലും സംഘം കൊണ്ടുപോയിരുന്നു.

സാരമായി പരിക്കേറ്റ ഇസ്ഹാഖിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഒരു ലീഗ് നേതാവിന്റെ ആളുകളാണ് തന്നെ അക്രമിച്ചതെന്ന് ചികിത്സയിലായിരുന്ന ഇസ്ഹാഖ് പറഞ്ഞു. രാഷ്ട്രീയ നേതാവിന് മറ്റൊരാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഈപ്രശ്‌നത്തില്‍ ഇസ്ഹാഖാണ് മധ്യസ്ഥം വഹിച്ചത്. ഇതുമായി ബന്ധപ്പെട്ട വിരോധമാണ് അക്രമത്തിന് കാരണമെന്നും ഇസ്ഹാഖ് പറഞ്ഞു. ഇസ്ഹാഖിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.