തൃശ്ശൂര്‍: ട്രെയിനിനുള്ളില്‍ 41 കാരിയെ തീവച്ചുകൊന്ന കേസിലെ പ്രതി പിടിയിലായെന്ന് സൂചന. തമിഴ്‌നാട് തേനി സ്വദേശിയെ തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഈസ്റ്റ് പോലീസ് പിടികൂടിയെന്നാണ് ലഭ്യമായ വിവരം. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
മലപ്പുറം കൊണ്ടോട്ടി കിടങ്ങൂര്‍ സ്വദേശി ഫാത്തിമയാണ് തീവണ്ടിക്കുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4.40 ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ആയിരുന്നു സംഭവം. കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രചെയ്യാനെത്തിയ ഫാത്തിമയ്ക്കുമേല്‍ യുവാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. പൊള്ളലേറ്റ ഫാത്തിമയെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീകൊളുത്തിയ യുവാവ് ഓടി രക്ഷപെട്ടിരുന്നു.
പ്രതിയെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി രേഖാചിത്രം അടക്കമുള്ളവ പോലീസ് പുറത്തുവിട്ടിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment