Latest News

എന്‍ഡോസള്‍ഫാന്‍: തലവളരുന്ന രോഗവുമായി പിറന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങി

കാസര്‍കോട്: വിഷ മഴ പെയ്ത മണ്ണില്‍ അനുദിനം തലവളര്‍ന്നു വരുന്ന വിചിത്ര രോഗവുമായി എന്‍മകജെയില്‍ പെര്‍ലയില്‍ പിറന്ന കുരുന്ന് മരണത്തിനു കീഴടങ്ങി. തലവളരുന്ന രോഗവുമായി (ഹൈഡ്രോസെഫാലസ്) പെര്‍ല പര്‍ത്താജെയിലെ സുന്ദരനായികിനും ഭാര്യ താരയ്ക്കും പിറന്ന ആണ്‍കുട്ടി വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയാണ് മരിച്ചത്. 

കുട്ടിയുടെ ചികില്‍സയക്കും ശസ്ത്രക്രിയയ്ക്കും ജില്ലാ ഭരണകൂടവും എന്‍ഡോസള്‍ഫാന്‍ സെല്ലും ധനസഹായം വാഗ്ദാനം ചെയ്തിരുന്നു. കുട്ടിയെ അടിയന്തരശസ്ത്രക്രിയയക്ക് വിധേയനാക്കാന്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മംഗലാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസം മുന്‍പ് പിറന്ന കുട്ടിക്ക് കണ്‍പോളകളും ഇടതുചെവിയും ഇല്ലായിരുന്നു.



Keywords: Kasaragod, Endosulfan, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.