Latest News

സഅദിയ്യ:യില്‍ ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖയും പ്രവാസി സംഗമവും ഞായറാഴ്ച

ദേളി: ജാമിഅ സഅദിയ്യ:യില്‍ മാസന്തോറും നടക്കുന്ന ജലാലിയ്യ ദിഖര്‍ ഹല്‍ഖയും പ്രവാസി സംഗമവും ഞായറാഴ്ച നടക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന പ്രവാസി സംഗമം നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മസ്ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

മഗ്‌രിബ് നിസ്കാരനന്തരം നടക്കുന്ന ജാലാലിയ്യ ദിഖ്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇസ്മായില്‍ മദനി അല്‍ ഹാദി പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തളിപറമ്പ നേതൃത്വം നല്‍ക്കും. എ. കെ. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എ. പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് മുഹമ്മദ് സ്വാലിഹ് സഅദി തളിപറമ്പ, കെ. കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി തുടങ്ങയവര്‍ സംബന്ധിക്കും.
ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസിന് കെ.പി. ഹുസൈന്‍ സഅദി കെ. സി. റോഡ് നേതൃതം നല്‍കും.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.