കാഞ്ഞങ്ങാട്: കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ പ്രചാരണത്തിനു ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്നു ഡിസിസി അധ്യക്ഷന്‍ സി.കെ. ശ്രീധരന്‍. എല്ലാ ബോര്‍ഡുകളും ഡിസിസി തുണിയിലാണു തയാറാക്കുന്നത്. സമ്മേളന വേദികളിലും ഫ്‌ളെക്‌സ് വേണ്ടെന്നു തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നിയന്ത്രിക്കണമെന്നു സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണു ഡിസിസിയുടെ തീരുമാനം.
യാത്രയ്ക്കായി നൂറോളം ബോര്‍ഡുകള്‍ തുണിയില്‍ തയാറാക്കാന്‍ ഡിസിസി തീരുമാനിച്ചിട്ടുണ്ട്. പോഷകസംഘടനകള്‍ യാത്രയ്ക്കായി തയാറാക്കുന്ന പ്രചാരണ ബോര്‍ഡുകളും തുണിയില്‍ മതിയെന്നു നിര്‍ദേശം നല്‍കുമെന്ന് സി.കെ. ശ്രീധരന്‍ പറഞ്ഞു.
യാത്രയ്ക്കായി നൂറോളം ബോര്‍ഡുകള്‍ തുണിയില്‍ തയാറാക്കാന്‍ ഡിസിസി തീരുമാനിച്ചിട്ടുണ്ട്. പോഷകസംഘടനകള്‍ യാത്രയ്ക്കായി തയാറാക്കുന്ന പ്രചാരണ ബോര്‍ഡുകളും തുണിയില്‍ മതിയെന്നു നിര്‍ദേശം നല്‍കുമെന്ന് സി.കെ. ശ്രീധരന്‍ പറഞ്ഞു.
ജനപക്ഷയാത്രയുടെ പ്രചാരണത്തിനായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതായി കണ്ടാല്‍ നീക്കാന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തുണിയില്‍ തയാറാക്കുന്ന ബോര്‍ഡിനു ചെലവേറുമെങ്കിലും അതു മതിയെന്നാണു പാര്‍ട്ടി തീരുമാനം. പാര്‍ട്ടിനേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, വയലാര്‍ രവി, വി.എം. സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രങ്ങളോടു കൂടിയ പ്രചാരണ ബോര്‍ഡുകളാണു ഡിസിസി തയാറാക്കുന്നത്.
ഇതിന്റെ പ്രിന്റിംങ്ങ് ജോലികള്‍ കാഞ്ഞങ്ങാട്ടെ ഐമാക്‌സ് എന്ന സ്ഥാപനമാണ് ചെയ്യുന്നത്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment