ബദിയടുക്ക : 10 ലക്ഷം രൂപ ചെലവില്‍ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് നിര്‍മിച്ച തെരുവ് വിളക്കിന്റെ ഉദ്ഘാടനം സിനിമ നടന്‍ ജയറാം നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് സമരത്തിന് പിന്തുണയുമായി എത്തിയ ജയറാം ബദിയടുക്ക ബസ് സ്റ്റാന്റിലെ തെരുവ് വിളക്കിന്റെ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ ഇരുട്ടിലായിരുന്ന ബദിയടുക്ക ബസ് സ്റ്റാന്റ് വെളിച്ചത്തിന്റെ പ്രകാശം പരത്തി.
ബദിയടുക്ക ഗ്രാമ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബദിയടുക്ക ബസ് സ്റ്റാന്റ്, ബദിയടുക്ക സര്‍ക്കിള്‍, പെരഡാല, അപ്പര്‍ ബസാര്‍, പെരഡാല ടെംപിള്‍, ബീജന്തടുക്ക, ബാറട്ക്ക എന്ന സ്ഥലങ്ങളിലാണ് എല്‍.ഇ.ഡി തെരുവ് വിളക്ക് സ്ഥാപിച്ചത്.
ബദിയടുക്ക ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, മെമ്പര്‍മാരായ അന്‍വര്‍ ഓസോണ്‍, മഹേഷ് വളക്കുഞ്ച, മഞ്ചുനാഥ് മാന്യ, ഹമീദ് പള്ളത്തടുക്ക എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment