Latest News

പളളിപ്പുഴയിലെ കത്തികുത്ത്: പഞ്ചായത്ത് അംഗം പിടിയില്‍

ബേക്കല്‍: പളളിക്കര പളളിപ്പുഴ ജമാഅത്ത് ഖാസിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ത്തില്‍ യുവാക്കള്‍ക്ക് കത്തികുത്തേററ കേസില്‍ പഞ്ചായത്ത് അംഗം പിടിയില്‍. പള്ളിക്കര പഞ്ചായത്ത് 18ാം വാര്‍ഡ് അംഗവും യൂത്ത്‌ലീഗ് നേതാവുമായ സിദ്ദീഖ് പള്ളിപ്പുഴയെ (36)യാണ് കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെ ബുധനാഴ്ച വൈകിട്ട് ബേക്കല്‍ പോലീസ് പിടികൂടിയത്.

സെപ്റ്റംബര്‍ 12ന് വൈകുന്നേരം പള്ളിക്കര പള്ളിപ്പുഴയിലുണ്ടായ സംഘര്‍ഷത്തില്‍ പള്ളിപ്പുഴയിലെ പി.പി അഹമ്മദ് കബീര്‍ (30), അബ്ദുല്‍ സമീര്‍ (32) എന്നിവര്‍ക്ക് കുത്തേറ്റ സംഭവത്തിലാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്. സിദ്ദീഖ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതിനിടെ പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് കാഞ്ഞങ്ങാട് ഭാഗത്തേക്ക് കാറില്‍ രക്ഷപ്പെട്ടത്.

പോലീസ് പിന്തുടരുന്നതിനിടയില്‍ സിദ്ദീഖ് സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ കയറി അതിഞ്ഞാലില്‍ വെച്ച് വഴിയാത്രക്കാരനായ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അപകടം വരുത്തിയ സിദ്ദീഖ് സഞ്ചരിച്ച ഇന്നോവ കാര്‍ നിര്‍ത്താതെ പോയപ്പോള്‍ നാട്ടുകാര്‍ പിന്തുടരുകയും തടഞ്ഞുവെക്കുകയുമായിരുന്നു. പിന്നാലെ എത്തിയ പോലീസ് സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തു.

വൈദ്യ പരിശോധനയ്ക്കായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ മജിസ്‌ട്രേറ്റ് എത്തിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്ത് സബ്ജയിലിലേക്ക് അയച്ചു.
UPDATE



Keywords: Kerala News, Kasaragod, Pallikere, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.