ഗസ്സ സിറ്റി: ഗസ്സക്കു മേല്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ പങ്കെടുത്ത മൂന്ന് സൈനികര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കടുത്ത മാനസിക പ്രശ്‌നങ്ങള്‍ കാരണമാണ് സൈനികര്‍ ആത്മഹത്യ ചെയ്തതെന്നാണ് ഇസ്രാഈലി പത്രമായ ഡൈലി മാരീവ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതില്‍ രണ്ട് സൈനികരെ ഗസ്സ അതിര്‍ത്തിക്കരികിലും ഒരാളെ മധ്യ ഇസ്രാഈലിലുമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ഇസ്രാഈലി സൈനിക കേന്ദ്രങ്ങള്‍ തയ്യാറായില്ല.
എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി ഇസ്രാഈല്‍ മിലിട്ടറി പൊലീസ് വ്യക്തമാക്കിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2013 ല്‍ എട്ട് ഇസ്രാഈലി സൈനികര്‍ മാനസിക സമ്മര്‍ദ്ദത്താല്‍ സ്വയം വെടിവെച്ച് മരിച്ചിരുന്നു.

50 ദിവസത്തിലേറെ നീണ്ട് നിന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ 2,130 ഗസ്സയിലെ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 11,000ത്തിലധികം വരുന്ന ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ ഭവന രഹിതരാവുകയും ചെയ്തിരുന്നു. 70 ഇസ്രാഈല്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഫലസ്തീന്‍ അതോറിറ്റിയുടെ കണക്ക് പ്രകാരം ഇത് 150 ആണ്.
Keywords: Gazza, International News,Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment