Latest News

എയര്‍ സ്‌ക്വോഡ്രനില്‍ ഉദുമയിലെ ഫവാസിന് അംഗീകാരം

കാസര്‍കോട്: കര്‍ണാടക എയര്‍ സ്‌ക്വോഡ്രന്‍ എന്‍.സി.സിയില്‍ നിന്ന് ഉദുമ സ്വദേശി മുഹമ്മദ് ഫവാസിന് എ ഗ്രേഡോടെ സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മംഗലാപുരം സെന്റ് അലോഷ്യസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കോളജിലെ ബെസ്റ്റ് കാഡറ്റിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം ബാഗ്ലൂരിലെ ജെക്കൂര്‍ വ്യോമസേന പരിശീലന കേന്ദ്രത്തില്‍ മൈക്രോലൈറ്റ്‌സെന്‍ എയര്‍വിമാനത്തില്‍ പൈലറ്റ് പരിശീലനം ലഭിച്ചിട്ടുണ്ട്. 

ഉദുമ സ്വദേശിയും ഭൂജല വകുപ്പ് കോഴിക്കോട് ജില്ലാ ഓഫീസറുമായ കെ.എം.അബ്ദുല്‍ അഷറഫിന്റെയും പാലക്കുന്ന് അല്‍ ഫിത്താ പ്രീ സ്‌കൂളിലെ അധ്യാപിക ജമീലയുടേയും മകനാണ്.


Keywords: Kasaragod, Udma, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam Ne

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.