കാസര്‍കോട് : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസിയ്യത്ത് പ്രകാരം ചെര്‍ക്കള വാദി ത്വയിബയില്‍ വെച്ചു നടന്ന സുന്നി യുവജന സംഗം അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് തുടക്കം കുറിച്ച മജ്‌ലിസുന്നൂര്‍ ജില്ലാ തല സംഗമത്തിന് മാലിക് ഇബ്‌നു ദീനാര്‍ മസ്ജിദില്‍ ഭക്തി സാന്ദ്രമായ തുടക്കം കുറിച്ചു.
ഞായറാഴ്ച വൈകുന്നേരം സുന്നി യുവജന സംഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രൗഡോജ്ജലമായ സദസ്സില്‍ പ്രമുഖ സാദാത്തുക്കളും, പണ്ഡിതന്മാരും, ഉമറാക്കളും സംബന്ധിച്ചു.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹിമാന്‍ മൗലവി സദസ്സ് ഉദ്ഘാടനം ചെയ്തു.എസ്.വൈ.എസ്.ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം മുസ്ലിയാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍,സയ്യിദ് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ, എം.എസ്.തങ്ങള്‍ മദനി മജ്‌ലിസുന്നൂരിനു നേതൃത്വം നല്കി.
പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, സിദ്ധീഖ് നദ്‌വി ചേരൂര്‍, പി.വി.അബ്ദുല്‍ സലാം ദാരിമി, അബ്ദുല്‍ മജീദ് ബാഖവി, കെ.ടി.അബ്ദുള്ള ഫൈസി, അബ്ദുല്‍ ഹമീദ് മദനി, ജി.എസ്.അബ്ദുല്‍ റഹിമാന്‍ മദനി, കെ.മഹ്മൂദ് ഹാജി, സുലൈമാന്‍ ഹാജി ബാങ്കോട്, ശംസുദ്ധീന്‍ ഫൈസി, ബി.എസ്.ഇബ്രാഹിം ഫൈസി, എസ്.പി.സലാഹുദ്ധീന്‍,കണ്ണൂര് അബ്ദുള്ള മാസ്റ്റര്‍,എന്‍.പി അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍,ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍,എം.മൊയ്തു മൗലവി,അബൂബക്കര്‍ സാലൂദ് നിസാമി,താജുദ്ദീന്‍ ചെമ്പരിക്ക,ഇബ്രാഹിം ഫൈസി ജെഡിയാര്‍,എസ്.വൈ.എസ്.മണ്ഡലം ഭാരവാഹികളായ മുബാറക് ഹസൈനാര്‍ ഹാജി, അഷ്‌റഫ് മിസ്ബാഹി, ഷാഫി ഹാജി കട്ടക്കാല്‍, ഹമീദ് കുണിയ, എം.എ.ഖലീല്‍, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ഭാരവാഹികളായ താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി, സഈദ് മൗലവി തളങ്കര, അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങിയ സംബന്ധിച്ചു.
Keywords: Kasaragod, SKSSF, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment