Latest News

ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജയലളിതയ്ക്ക് വിധിച്ചിരുന്ന നാലു വര്‍ഷം തടവു ശിക്ഷ നടപ്പാക്കുന്നതും കോടതി തടഞ്ഞു. എന്നാല്‍ ജയ കുറ്റക്കാരിയാണെന്ന് വിചാരണ കോടതിയുടെ കണ്ടെത്തല്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ല.

ജയയ്ക്കു വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാനാണ് ഹാജരായത്. കേസിലെ മറ്റു പ്രതികളായ ശശികല, വി.എന്‍. സുധാകരന്‍, ഇളവരശി എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയലളിത ജാമ്യാപേക്ഷ നല്‍കിയിരുന്നത്. സീനിയര്‍ സിറ്റിസണ്‍ എന്ന പരിഗണന നല്‍കണമെന്നും ജാമ്യാപേക്ഷയില്‍ ജയലളിത ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്.


Keywords: National News, Jayalalitha, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.