Latest News

റിട്ട. ഡെപ്യൂട്ടി തഹസില്‍ദാറെ വെട്ടിക്കൊന്നു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

കിളിമാനൂര്‍: കിളിമാനൂര്‍ പുല്ലയില്‍ പേരുവിളയില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു. ഭാര്യ മരിച്ചു. റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ ശൈലജയാണ് (59) മരിച്ചത്. അഞ്ജാത സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശൈലജയുടെ ഭര്‍ത്താവ് മോഹനനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ 9.30 വരെ വീടിനു മുന്നില്‍ ഇവരെ കണ്ടവരുണ്ട്. എന്നാല്‍ 11.30 ഓടെ ഇവരെ വെട്ടേറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളെജില്‍ വെച്ചായിരുന്നു ശൈലജയുടെ മരണം.
മോഷണ ശ്രമത്തിനിടെയാണ് വെട്ടേറ്റതെന്നാണ് സംശയം. അലമാരയുടെ ഒരു വാതില്‍ തുറന്ന നിലയിലായിരുന്നു. 

വീട്ടില്‍ തന്നെ സ്വര്‍ണ പണയം പലിശക്ക് കൊടുക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു മോഹനന്‍. ഗള്‍ഫില്‍ നിന്നും തിരിച്ചു വന്നതിനു ശേഷമാണ് ഈ തൊഴിലില്‍ ഏര്‍പെട്ടത്.



Keywords: Kerala News, Murder, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.