കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍റ്‌സിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ രണ്ട് സംഭവങ്ങളിലായി 1.4 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
ദുബായ്, ജിദ്ദ വിമാനങ്ങളിലെത്തിയ യാത്രക്കാരില്‍നിന്നാണ് 3.72 കിലോ സ്വര്‍ണം കണ്ടെടുത്തത്. കോഴിക്കോട് കുന്നമംഗലം സ്വദേശി അമ്പലക്കള്‍ ഫൈസല്‍ (35), പന്തീരങ്കാവ് സ്വദേശി പി. മുസ്തഫ (38) എന്നിവരുടെ ബാഗേജില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കില്‍ ഡിസ്‌ക് രൂപത്തില്‍ ഒളിപ്പിച്ചാണ് ഫൈസല്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
മുസ്തഫ എമര്‍ജന്‍സി വിളക്കിന്റെ ബാറ്ററി ഇളക്കിമാറ്റി അവിടെ സ്വര്‍ണബിസ്‌കറ്റുകള്‍ ഒളിപ്പിച്ചുവെച്ചാണ് കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് അസി. കമ്മീഷണര്‍മാരായ എസ്.പി. ശ്യാംസുന്ദര്‍, ലോകേഷ് ദാമര്‍ എന്നിവരുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സി.വി. ഫ്രാന്‍സിസ്, വി.പി. ദേവസ്യ, അരവിന്ദ്കുമാര്‍, അശോക്കുമാര്‍, അലോക്‌സോണി, വിശ്വനാഥ്, ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണവേട്ട നടത്തിയത്.
Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ദുബായ്, ജിദ്ദ വിമാനങ്ങളിലെത്തിയ യാത്രക്കാരില്‍നിന്നാണ് 3.72 കിലോ സ്വര്‍ണം കണ്ടെടുത്തത്. കോഴിക്കോട് കുന്നമംഗലം സ്വദേശി അമ്പലക്കള്‍ ഫൈസല്‍ (35), പന്തീരങ്കാവ് സ്വദേശി പി. മുസ്തഫ (38) എന്നിവരുടെ ബാഗേജില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കില്‍ ഡിസ്‌ക് രൂപത്തില്‍ ഒളിപ്പിച്ചാണ് ഫൈസല്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
മുസ്തഫ എമര്‍ജന്‍സി വിളക്കിന്റെ ബാറ്ററി ഇളക്കിമാറ്റി അവിടെ സ്വര്‍ണബിസ്‌കറ്റുകള്‍ ഒളിപ്പിച്ചുവെച്ചാണ് കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് അസി. കമ്മീഷണര്‍മാരായ എസ്.പി. ശ്യാംസുന്ദര്‍, ലോകേഷ് ദാമര്‍ എന്നിവരുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സി.വി. ഫ്രാന്‍സിസ്, വി.പി. ദേവസ്യ, അരവിന്ദ്കുമാര്‍, അശോക്കുമാര്‍, അലോക്‌സോണി, വിശ്വനാഥ്, ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണവേട്ട നടത്തിയത്.

No comments:
Post a Comment