Latest News

പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം

കോട്ടയം: പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മകന്‍ അനുവിന് (അനീഷ്- 33) ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു.

വേളൂര്‍ വരിക്കാംകുന്ന് താമരശേരി ശശിധരനെ (60) കൊലപ്പെടുത്തിയ കേസിലാണ് കോടതി അഞ്ച് ജഡ്ജി വി.സി. ചെറിയാന്‍ ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ ഈ തുക ശശിധരന്റെ ഭാര്യയ്ക്കു നല്‍കണമെന്നും കോടതി ഉത്തരവില്‍ വൃക്തമാക്കിയിട്ടുണ്ട്.

2013 ജൂലൈ ഒന്‍പതിനാണ് ശശിധരന്‍ കൊല്ലപ്പെട്ടത്. ശശിധരന്‍ പതിവായി മദ്യപിച്ച് വീട്ടില്‍ കലഹമുണ്ടാക്കിയതിന്റെ വിരോധത്തില്‍ അനു ചുറ്റിക കൊണ്ട് ശശിധരന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. ശശിധരന്റെ ഭാര്യയും മറ്റൊരുമകന്‍ രാജേഷും മാസങ്ങള്‍ക്കു മുന്‍പ് ഈ വീട്ടില്‍ നിന്ന് മാറി താമസിച്ചിരുന്നു.

സംഭവ സമയം ശശിധരനും അനുവും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. രാജേഷ് ഉള്‍പ്പെടെ 11 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സജയന്‍ ജേക്കബ് തൈപ്പറമ്പില്‍, ജെനീഷ് ജെ. ചെമ്പന്‍കുളം, പി.ബി. മജേഷ് എന്നിവര്‍ ഹാജരായി. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാജഗോപാല്‍ പടിപ്പുരയ്ക്കല്‍ പറഞ്ഞു.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.