Latest News

ഹൈദരലി തങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍

എടവണ്ണപ്പാറ: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ദേശീയ ട്രഷറര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ്ആപ്പില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചീക്കോട് കുന്നുമ്മല്‍ മേണന്‍കുഴിയന്‍ അബ്ദു റഫീഖ് (29) നെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈ.എസ്.പി എസ്. അഭിലാഷിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്.

ഡി.വൈ.എഫ്.ഐ ചീക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് റഫീഖ്. ദിവസങ്ങള്‍ക്കുമുമ്പാണ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ഫോട്ടോ ഇയാള്‍ വാട്‌സ്ആപ് വഴി പ്രചരിപ്പിച്ചത്. പ്രതി തന്നെ ഡിസൈന്‍ ചെയ്ത ഫോട്ടോ ഗ്രൂപ്പുവഴി സുഹൃത്തുക്കള്‍ക്കും കൈമാറിയിട്ടുണ്ട്. ഇതു ശ്രദ്ധയില്‍ പെട്ട കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ പി.എ ജബ്ബാര്‍ ഹാജി ഡിവൈ.എസ്.പി എസ്. അഭിലാഷിന് പരാതി നല്‍കുകയായിരുന്നു.

ഇതേ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഇയാളുടെ സുഹൃത്തുക്കളായ ആറു പേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് അന്വേഷണം നടത്തുന്ന ഡി.വൈ.എസ്.പി എസ്. അഭിലാഷ്, സി.ഐ അനില്‍ റാവുത്തര്‍ പറഞ്ഞു. ഐ.ടി ആക്ട് 2000, കെ.പി. ആക്ട് 2011 എന്നീ വകുപ്പുകളിലാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.