Latest News

സഹപ്രവര്‍ത്തകയെ വെടിവച്ചുകൊന്ന് യുഎസില്‍ മലയാളി ജീവനൊടുക്കി

ഹൂസ്റ്റണ്‍: മലയാളിയായ സഹപ്രവര്‍ത്തകയെ വെടിവച്ചുകൊന്ന് യുഎസില്‍ മലയാളി ജീവനൊടുക്കി. മുംബൈ കസ്റ്റംസില്‍ നിന്നു വിരമിച്ച ചാത്തന്നൂര്‍ കടലഴികത്ത് കെ. ഫിലിപ്പിന്റെ മകള്‍ റീനയെ (42) വെടിവച്ചുകൊലപ്പെടുത്തിയശേഷം കോട്ടയം ഈരാറ്റുപേട്ട തീക്കോയി വള്ളിക്കാപ്പില്‍ ജോര്‍ജ് തോമസാണ് (58) സ്വയം വെടിവച്ചു മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൂസ്റ്റണിലെ ടെക്‌സസ് മെഡിക്കല്‍ സെന്ററിനടുത്തുള്ള ബെന്‍ ടാബ് ജനറല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഫാര്‍മസി ടെക്‌നീഷ്യനാണ് ജോര്‍ജ്. ഇവിടെ ഔട്ട് പേഷ്യന്റ് ഫാര്‍മസിയില്‍ ജോലി ചെയ്യുകയായിരുന്നു റീന. 20 വര്‍ഷമായി യുഎസില്‍ ജോലി ചെയ്തുവരികയായിരുന്നു ജോര്‍ജ്. 

മുംബൈയിലെ സി. യു. ഷാ കോളജ് ഓഫ് ഫാര്‍മസിയില്‍നിന്ന് ബിരുദവും മുംബൈ സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്‌റ്റേഴ്‌സും നേടിയശേഷം മുബൈയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ പ്രോഡക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്ന റീന, വിവാഹശേഷമാണ് യുഎസിലെത്തിയത്.

മാവേലിക്കര തഴക്കര മംഗലത്ത് കൊന്നക്കോട്ട് എബനേസറില്‍ എം. ഏബ്രഹാം കോശിയുടെയും ഇരവിപേരൂര്‍ ശങ്കരമംഗലത്ത് തൈപ്പറമ്പില്‍ അക്കമ്മയുടെയും മകന്‍ അജിത്താണ് ഭര്‍ത്താവ്. ഇദ്ദേഹത്തോടൊപ്പം പത്തുവര്‍ഷമായി യുഎസിലായിരുന്നു റീന. 

മുംബൈയില്‍ പശ്ചിമ റയില്‍വേയില്‍ ഏതാനും വര്‍ഷം പ്രവര്‍ത്തിച്ചശേഷം ഏബ്രഹാം കോശി ഹൂസ്റ്റണില്‍ ആരംഭിച്ച എകെ റിയാല്‍റ്റി എന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവാണ് അജിത്. രണ്ടു മക്കള്‍: അഞ്ജലി, ആന്‍ഡ്രു. മാവേലിക്കര തടത്തില്‍ റേച്ചല്‍ ഫിലിപ്പാണ് റീനയുടെ മാതാവ്.



Keywords: International News, US, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.