Latest News

സദാചാരപ്പോലീസ് ചമഞ്ഞ് പീഡനം : യുവതി ആത്മഹത്യ ചെയ്തു

കുറ്റിയാടി: അവിഹിതബന്ധം ആരോപിച്ച് യുവാവിനെ സ്ഥലവാസികളായ ഒരുസംഘം മര്‍ദിച്ചവശനാക്കി. യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവതി ഭീഷണിയെയും മനോവിഷമത്തെയും തുടര്‍ന്ന് ആത്മഹത്യ ചെയ്തു.

തൊട്ടില്‍പ്പാലം കുന്നത്തുമ്മല്‍ ആയിലോട്ട്മീത്തല്‍ ജയന്റെ ഭാര്യ പ്രസീന(32)യാണ് തൂങ്ങിമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെ തൊട്ടില്‍പ്പാലം പോലീസ് കേസെടുത്തു.

മരിച്ച യുവതിയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് സ്ഥലവാസികളായ നാലുപേര്‍ ചേര്‍ന്നാണ് യുവാവിനെ വിചാരണ ചെയ്തത്. തുടര്‍ന്ന് യുവതിയുടെ വീട്ടുമുറ്റത്ത് കൊണ്ടുപോയി പൊതിരെ തല്ലുകയും ചെയ്തു. വീടിന്റെ വാതില്‍ തുറക്കാന്‍ സംഘാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. വെള്ളിയാഴ്ച ഇദ്ദേഹം നാട്ടിലെത്തുന്നതിന്റെ തലേന്ന് രാത്രിയാണ് സദാചാരപ്പോലീസ് ചമഞ്ഞുള്ള യുവാക്കളുടെ പീഡനം. ഭര്‍ത്താവിനോട് കാര്യങ്ങളെല്ലാം തുറന്നുപറയുമെന്ന് ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

മനഃപൂര്‍വമല്ലാത്ത നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നാലുപേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

കൂത്താളി പരേതനായ പുതിയേടത്തില്‍ കേളപ്പന്‍െറ മകളാണ് പ്രസീന. സംഭവ സമയം വീട്ടില്‍ രണ്ടു മക്കളും, മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. മക്കള്‍: സോന, ശ്വേത. 

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം തുവ്വാട്ടുപൊയിലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഒമാനിലായിരുന്ന ഭര്‍ത്താവ് നാട്ടിലത്തെിയ ശേഷമാണ് സംസ്കാരം നടന്നത്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.