Latest News

കറിക്ക് രുചി കുറഞ്ഞതിന് ഭാര്യയെ കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം

പാലക്കാട്: കറിക്ക് രുചിയില്ലെന്നതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വടികൊണ്ടടിച്ചും ശ്വാസംമുട്ടിച്ചും കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവ്. ഷോളയൂര്‍ ചിറ്റൂര്‍ മരനാട്ടിഊരിലെ ചന്ദ്രനെയാണ് (37) പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി-4 ജഡ്ജി എ. ഹാരിസ് ശിക്ഷിച്ചത്.പതിനായിരംരൂപ പിഴയടയ്ക്കാനും വീഴ്ചവരുത്തിയാല്‍ ഒരുവര്‍ഷം അധിക കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്.

ചന്ദ്രന്റെ ഭാര്യ മാരി എന്ന വസന്തയാണ് (32) കൊല്ലപ്പെട്ടത്. 2012 ആഗസ്ത് 26നാണ് കൊലപാതകം നടന്നത്. ചന്ദ്രന്‍ മദ്യലഹരിയിലാണ് ഭാര്യയെ വടികൊണ്ടടിച്ചത്. തുടര്‍ന്ന്, വായയും മൂക്കും അമര്‍ത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊന്നെന്നാണ് കേസ്. എട്ടുവയസ്സിനുതാഴെയുള്ള നാലുമക്കളാണ് ഇവര്‍ക്കുള്ളത്.
കേസില്‍ 29 സാക്ഷികളെ വിസ്തരിച്ചു. അഗളി സി.ഐ. ആയിരുന്ന ആര്‍. മനോജ്കുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. ഉദയകുമാര്‍ ഹാജരായി.



Keywords: Kerala News,Palakkad News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.