Latest News

ഹജ്ജിനുപോയ മലയാളി മക്കയില്‍ മരിച്ചു

ചെര്‍പ്പുളശ്ശേരി: ഹജ്ജ് നിര്‍വഹിക്കുന്നതിന് മക്കയിലെത്തിയ ചെര്‍പ്പുളശ്ശേരി എളിയപ്പറ്റ തോട്ടുങ്ങല്‍ വീട്ടില്‍ ആലിപ്പു (76) മരിച്ചു. പരേതനായ മൊയ്തുമൊല്ലയുടെ മകനാണ്. 

കഴിഞ്ഞമാസം 19ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് യാത്രതിരിച്ച ആലിപ്പു ഉംറകഴിഞ്ഞ് ഹജ്ജിനൊരുങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആസ്​പത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. 

ഖബറടക്കം മക്കയില്‍ നടത്തി.ഭാര്യ: നബീസ. മക്കള്‍: സുഹറ, സുബൈദ, സീന, ഷാജി, മൊയ്തു, നാസര്‍. മരുമക്കള്‍: കുഞ്ഞലവി, സൈതലവി, മമ്മത്, ഉമ്മര്‍, ജസീല, സമീറ.



Keywords: Kerala News,Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.