Latest News

സരിത സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍യാത്രക്കാരന് പരിക്ക്

പെരിന്തല്‍മണ്ണ: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ സഞ്ചരിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. മണ്ണാര്‍ക്കാട് സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ കല്ലിങ്ങല്‍ അനൂപിനാണ് (28) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ പെരിന്തല്‍മണ്ണ-ചെര്‍പ്പുളശ്ശേരി പാതയില്‍ ആനമങ്ങാട് അങ്ങാടിയിലായിരുന്നു അപകടം.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാകുന്നതിനായി വരുകയായിരുന്നു സരിത. കാറില്‍നിന്നിറങ്ങിയ സരിതയെ കണ്ടതോടെ ജനം കൂടി. പരിക്കേറ്റ അനൂപിനെ മറ്റൊരുവാഹനത്തില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയിലേക്ക് കൊണ്ടുപോയി.

മറ്റൊരു ടാക്‌സി വാനില്‍ സരിതയും പെരിന്തല്‍മണ്ണയിലെത്തി കോടതിയില്‍ ഹാജരായി. കേസ് പരിഗണിക്കുന്നതിന് ഒരുമണിയാകുമെന്ന് അറിഞ്ഞ സരിത, അനൂപിനെ പ്രവേശിപ്പിച്ച മൗലാന ആസ്​പത്രിയിലെത്തി. അനൂപിനെ സന്ദര്‍ശിച്ചശേഷം ഡോക്ടറോട് പരിക്കിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആസ്​പത്രിയിലും ആളുകള്‍ കൂടിത്തുടങ്ങിയതോടെ വീണ്ടും കോടതിയിലേക്കുതന്നെ മടങ്ങി.


Keywords: Kerala News, Malappuram, Saritha S Nair, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.