പാലക്കാട്: മാനസിക വൈകല്യമുള്ള വികലാംഗ സ്ത്രീയെ മാനഭംഗശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ 24കാരന് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും.
വടക്കഞ്ചേരിക്കടുത്ത് വണ്ടാഴി സ്വദേശിനി വസന്ത കൊല്ലപ്പെട്ട കേസിലാണ് വണ്ടാഴി നെല്ലിക്കോട് വിപിന്‍ എന്ന ഉദയകുമാറിനെ ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ ശിക്ഷിച്ചത്.
2010 സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11.30നാണ് 45കാരിയായ വസന്തയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി മാനഭംഗശ്രമം നടത്തിയത്. ബലപ്രയോഗത്തിനിടെ മരിക്കുകയായിരുന്നു. അയല്‍വാസിയായ രവീന്ദ്രന്‍െറ കുളിമുറിയില്‍ ഒളിപ്പിച്ച മൃതദേഹം നാട്ടുകാരുടെ അന്വേഷണത്തിലാണ് കണ്ടത്തെിയത്.

പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി 35 സാക്ഷികളെ വിസ്തരിച്ചു. അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജയന്‍ സി. തോമസ് ഹാജരായി.
Keywords: Palakkad, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment