തിരൂര്‍: ആലത്തിയൂര്‍ വി.വി.എല്‍.പി സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പൂഴിക്കുന്ന് എരച്ചംപാട്ട് മുഹമ്മദ് അഷ്റഫിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഒളിവിലായിരുന്നു. അഷ്റഫിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. ബാലപീഡനമുള്‍പ്പടെയുളള വകുപ്പുകള്‍ ചുമത്തിയാണ് കേസെന്ന് തിരൂര്‍ സി.ഐ മുഹമ്മദ് ഹനീഫ അറിയിച്ചു.
മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
ശാസ്ത്രമേളക്ക് തയാറാക്കി വെച്ചിരുന്ന സാമഗ്രികള്‍ എടുക്കാന്‍ ബൈക്കില്‍ കയറിയ വിദ്യാര്‍ഥിനിയെ അഷ്റഫ് തന്‍െറ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴായിരുന്നു കുട്ടി സംഭവം പറഞ്ഞത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment