ചെന്നൈ: അധ്യാപകര്‍ ജാഗ്രതൈ. ശിക്ഷിക്കാന്‍ കുട്ടികളുടെ കവിളില്‍ നുള്ളിയാല്‍ വിവരമറിയും. വിദ്യാര്‍ഥിനി കവിളില്‍ നുള്ളിയ ചെന്നൈയിലെ ഒരു സ്‌കൂള്‍ അധ്യാപിക പിഴയായി നല്‍കേണ്ടിവന്നത് അമ്പതിനായിരം രൂപയാണ്. ചെന്നൈയിലെ കേസരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ മെഹറൂന്നിസയ്ക്കാണ് ഹൈക്കോടതി ഈ പിഴയിട്ടത്.
2012ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശം ലംഘിച്ചുവെന്ന് കാണിച്ച് സ്‌കൂളിന് ആയിരം രൂപ പിഴയിട്ടു. ഇതിനെതുടര്‍ന്ന് കുട്ടിയുടെ അമ്മ സ്‌കൂളില്‍ നിന്ന് ടി.സി ആവശ്യപ്പെട്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ നല്‍കിയില്ല. ഇതിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയെ നുള്ളിയ അധ്യാപികയ്‌ക്കെതിരെ സെയ്ദാപേട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ അമ്മ പരാതിയും നല്‍കി.
ഇതിനിടെ അനാവശ്യമായ നിയമ നടപടികള്‍ കൊണ്ട് തന്നെ പീഡിപ്പിക്കുകയാണെന്ന് കാണിച്ച് മെഹറൂന്നിസയും ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസിസ്റ്റസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സത്യനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച് മെഹറൂന്നിസയ്ക്ക് അമ്പതിനായിരം രൂപ പിഴയിട്ടത്. വിദ്യാര്‍ഥിയുടെ അമ്മ പരാതി നല്‍കിയ മജിസ്‌ട്രേറ്റ് കോടതിയെയാണ് അധ്യാപിക സമീപിക്കേണ്ടതെന്നും ബെഞ്ച് ഉത്തരവിട്ടു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment