Latest News

ഫാത്തിമയെ കൊലപ്പെടുത്തിയത് ഗോവയിലേക്ക് പോവാന്‍ വിസമ്മതിച്ചതിനാല്‍

തൃശൂര്‍: കണ്ണൂരില്‍ ട്രെയിനിനുള്ളില്‍ സ്ത്രീയെ കത്തിച്ചു കൊന്ന കേസില്‍ തമിഴ്‌നാട് തേനി കാമാക്ഷിപുരം അംബേദ്കര്‍ കോളനിയില്‍ സുരേഷ് കണ്ണനെ(25) റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് ഈസ്റ്റ് പൊലീസ് പിടികൂടി. വെളളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തും. പ്രതിയെ സാക്ഷികളായ തൊഴിലാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കഴിഞ്ഞ 20നു പുലര്‍ച്ചെ 4.45ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ മലപ്പുറം കൊണ്ടോട്ടി കീഴശേരി സ്വദേശിനി ഫാത്തിമയെ (45) തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് സുരേഷ് കണ്ണന്‍ പിടിയിലായത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളി നല്‍കിയ വിവരമനുസരിച്ചു പോലീസ് തയാറാക്കിയ രേഖാചിത്രമാണു പ്രതിയെ പിടികൂടുന്നതിലേക്കു നയിച്ചത്. തൃശൂരിലും പരിസരത്തും വാര്‍ക്കപ്പണിയുമായി കഴിയുകയായിരുന്നുവെന്നാണു പിടിയിലായ സുരേഷ് കണ്ണന്‍ പോലീസിനോടു പറഞ്ഞത്. കടത്തിണ്ണകളിലായിരുന്നു രാത്രികാലങ്ങളില്‍ കഴിഞ്ഞുകൂടിയത്.

പൊലീസിനു ലഭിക്കുന്ന പ്രാഥമിക വിവരം ഇങ്ങനെ: പ്രതിയും കൊല്ലപ്പെട്ട ഫാത്തിമയും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നു. സംഭവദിവസം ഇരുവരും മാഹിയില്‍ പോയി തിരിച്ചു വരികയായിരുന്നു. രണ്ടുപേരും മദ്യലഹരിയിലായിരുന്നു. യുവാവ് ഗോവയ്ക്കു പോകണമെന്നു ഫാത്തിമയോടു നിര്‍ബന്ധം പിടിച്ചെങ്കിലും മറ്റൊരു പരിചയക്കാരനെ കാണാമെന്ന് ഉറപ്പു കൊടുത്തിട്ടുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്നു ഫാത്തിമ്മ പറഞ്ഞു. ഇതേത്തുടര്‍ന്നു വാക്കുതര്‍ക്കമുണ്ടായി. കണ്ണൂരിലിറങ്ങിയ ഫാത്തിമ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ആളൊഴിഞ്ഞ ബോഗിയില്‍ കയറി. ഇരുവരും ഈ ട്രെയിനില്‍ കിടന്ന് ഉറങ്ങിയെന്നു സംശയിക്കുന്നു.

പുറത്തിറങ്ങിയ സുരേഷ് പെട്രോള്‍ വാങ്ങി തിരിച്ചെത്തി ഉറങ്ങുകയായിരുന്ന ഫാത്തിമ്മയുടെ ശരീരത്തിലേക്കൊഴിച്ചു. പുറത്തിറങ്ങി ജനലിലൂടെ പേപ്പര്‍ കത്തിച്ച് അകത്തേക്ക് എറിയുകയും ചെയ്തു. തുടര്‍ന്നു രക്ഷപ്പെട്ടു പാലക്കാട്ടേക്കു പോയി. മൂന്നു ദിവസം മുമ്പ് ഇവിടെയെത്തിയ സുരേഷ് വിശേഷങ്ങള്‍ അറിയാന്‍ കണ്ണൂരിലേക്കു വണ്ടികയറാനിരിക്കുന്നതിനിടെയാണു പട്രോളിങ് നടത്തുകയായിരുന്ന ഈസ്റ്റ് എസ്‌ഐ പി. ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന രേഖാചിത്രത്തിലെ സാമ്യത കാരണം ചോദ്യം ചെയ്യുകയായിരുന്നു. രേഖാചിത്രം പുറത്തുവന്ന വിവരം സുരേഷ് അറിഞ്ഞിരുന്നിലð. ഇയാളുടെ മൊബൈല്‍ ഫോണില്‍ ഫാത്തിമ്മയുടെ ചിത്രം ഉണ്ടായിരുന്നു. ചോദ്യം ചെയîലില്‍ ഇയാള്‍ കുറ്റം സമ്മതിചîതായാണു വിവരം. സുരേഷ് കേരളത്തിലെത്തിയിട്ട് ആറു വര്‍ഷത്തോളമായി. നിര്‍മാണ തൊഴിലാളിയായി ജോലി ചെയîുകയായിരുന്നു.

ഫാത്തിമ്മയുടെ ദേഹത്തേക്കു പേപ്പര്‍ കത്തിച്ചെറിയുന്ന സമയത്തു കണ്ണൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ വണ്ടി നിര്‍ത്തിയിരുന്ന പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരുണ്ടായിരുന്നില്ല. തീ പിടിച്ചു ഫാത്തിമ്മ പുറത്തേക്കോടിയപ്പോഴാണ് ആളുകള്‍ ശ്രദ്ധിച്ച്. ഫാത്തിമ്മയും സുരേഷും തമ്മില്‍ പ്ലാറ്റ്‌ഫോമില്‍ തര്‍ക്കിക്കുന്നതു ചിലര്‍ കണ്ടിരുന്നു. തീ ഉയരുന്നതിനു തൊട്ടു മുന്‍പ് ഒരാള്‍ ബോഗിയില്‍നിന്ന് ഇറങ്ങിയോടുന്നതിനും ദൃക്‌സാക്ഷികളുണ്ടായിരുന്നു.

തര്‍ക്കിക്കുന്നതു കണ്ട റയില്‍വേ ശുചീകരണ തൊഴിലാളികള്‍ നല്‍കിയ സൂചനകള്‍ വച്ചാണ് ആര്‍പിഎഫും പൊലീസും ചേര്‍ന്നു പ്രതിയുടെ രേഖാചിത്രം തയാറാക്കിയത്. ഇവരെ തൃശൂരിലെത്തിച്ചു സുരേഷ് തന്നെയാണെന്ന് ഉറപ്പു വരുത്തി. ട്രെയിനില്‍ പരിശോധന നടത്തിയ ഫോറന്‍സിക് സംഘം കത്തിയും മണ്ണെണ്ണ കൊണ്ടുവരാനുപയോഗിച്ച കുപ്പിയും കണ്ടെടുത്തിരുന്നു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.