Latest News

ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെയും പണം കൈമാറാം

ന്യൂഡല്‍ഹി: ഇനി ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെയും പണം കൈമാറാം. ഈ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നാണ് സൂചന. ഫോട്ടോ അയയ്ക്കുന്ന അതേ ലാഘവത്തില്‍ തന്നെ പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യമാണ് ഫെയ്‌സ്ബുക്ക് വാഗ്ദാനം ചെയ്യുന്നത്.

മെസഞ്ചറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. സുരക്ഷയ്ക്കായി സാധാരണ ഡെബിറ്റ് കാര്‍ഡിന്റേതു പോലെ പിന്‍ നമ്പറും ഉപയോഗിക്കാം. പേമെന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് കൈമാറ്റം ചെയ്യേണ്ട തുക രേഖപ്പെടുത്തി സന്ദേശമയച്ചാല്‍ മാത്രം മതിയെന്നാണ് സൂചന. ഇടപാടുകള്‍ രഹസ്യമായിരിക്കുമെന്ന് ഫെയ്‌സ്ബുക്ക് വാഗ്ദാനം ചെയ്യുന്നു.

ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയില്‍ നിന്നും പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യം ആദ്യഘട്ടത്തില്‍ ഉണ്ടാകില്ലെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനുള്ള സൗകര്യം മാത്രമാണ് നല്‍കുന്നത്. പുതിയ സേവനം സൗജന്യമായിരിക്കുമെന്നും സൂചനയുണ്ട്.

ഓണ്‍ലൈന്‍ ഇടപാടുരംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖസ്ഥാപനമായ പേപലിന്റെ പ്രസിഡന്റ് ഡേവിഡ് മാര്‍ക്കസ് ജൂണില്‍ ഫെയ്‌സ്ബുക്കില്‍ ചേര്‍ന്നിരുന്നു.



Keywords: Face Book, Tech News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.